കൊച്ചി: സോളാർ കമീഷൻ റിപ്പോർട്ടിലെ തുടർനടപടി തടയണമെന്ന ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ കക്ഷി ചേരാൻ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഹൈകോടതിയിൽ. സോളാർ കമീഷൻ റിപ്പോർട്ടിന്മേലുള്ള നടപടികളിൽനിന്ന് രക്ഷപ്പെടാനാണ് ഉമ്മൻ ചാണ്ടിയുടെ ഹരജിയെന്നും ഇത് അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് സുരേന്ദ്രൻ കോടതിയെ സമീപിച്ചിരിക്കുന്നത്.
സോളാർ കമീഷൻ മുമ്പാകെ എല്ലാ വിവരങ്ങളും പറയാൻ മുഖ്യമന്ത്രിയെന്ന നിലയിലും സാക്ഷിയെന്ന നിലയിലും ഉമ്മൻ ചാണ്ടിക്ക് പല തവണ അവസരം ലഭിച്ചതാണ്. ഇപ്പോൾ ഇത്തരമൊരു ആവശ്യം ഉന്നയിച്ച് കോടതിയിലെത്തുന്നത് ദുരുദ്ദേശ്യപരമാണ്.
കേസിൽ കക്ഷിയായിരുന്ന താൻ സോളാർ കമീഷെൻറ നടപടികളിൽ സജീവമായി പങ്കെടുത്തിരുന്നു. തെളിവെടുപ്പിലും എതിർ വിസ്താരത്തിലും സംബന്ധിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ ഹരജിയിൽ തന്നെയും കക്ഷി ചേർക്കണമെന്നാണ് സുരേന്ദ്രെൻറ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.