കെ. സുരേന്ദ്രൻ കർദിനാൾ മാർ ക്ലീമിസിനെ കണ്ടു; സന്ദർശനം മോദി മാർപാപ്പ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെക്കാൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർപാപ്പയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവെക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കർദിനാൾ മാർ ക്ലീമിസിനെ സന്ദർശിച്ചു. തിരുവനന്തപുരം പട്ടം ബിഷപ് ഹൗസിലെത്തിയാണ് അദ്ദേഹം കർദിനാളുമായി കൂടിക്കാഴ്ച നടത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിെൻറ ഭരണാധികാരിയായ നരേന്ദ്ര മോദി ക്രൈസ്തവസമൂഹത്തിെൻറ നേതൃസ്ഥാനത്തിരിക്കുന്ന മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തുന്നത് ആഹ്ലാദകരമാണെന്ന് കർദിനാൾ മാർ ക്ലീമിസ് പറഞ്ഞു.

ക്രൈസ്തവർക്കും പൊതുസമൂഹത്തിനും കൂടിക്കാഴ്​ചയിൽ വലിയ പ്രതീക്ഷയാണുള്ളത്. അതിെൻറ ഗുണം വരുംദിവസങ്ങളിൽ എല്ലാവർക്കും വരട്ടേയെന്ന് പ്രാർഥിക്കുന്നതായും അദ്ദേഹം കെ. സുരേന്ദ്രനെ അറിയിച്ചു. പ്രധാനമന്ത്രി മാർപാപ്പയെ സന്ദർശിച്ചത് ലോകം വലിയ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നതെന്നും സന്ദർശനം കേരളത്തിലും വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കാമെന്നും സുരേന്ദ്രൻ പറഞ്ഞു.  

Tags:    
News Summary - k surendran visits mar Cleemis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.