കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങളെന്ന് ആക്ഷേപം.
മഞ്ചേശ്വരത്തും കോന്നിയിലും മത്സരിക്കുന്ന സുരേന്ദ്രൻ തെരഞ്ഞെടുപ്പ് കമീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയെന്നാണ് അവകാശപ്പെടുന്നത്. 1987-90 ബാച്ചിൽ സാമൂതിരി ഗുരുവായൂരപ്പൻ കോളജിൽനിന്ന് ബി.എസ്സി ബിരുദം നേടിയെന്നാണ് സത്യവാങ്മൂലത്തിലുള്ളത്.
എന്നാൽ, സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന് വിവരാവകാശരേഖകൾ വ്യക്തമാക്കുന്നു. 94212 എന്ന രജിസ്ട്രേഷൻ നമ്പറായിരുന്നു സുരേന്ദ്രേൻറത്. സുരേന്ദ്രൻ പരീക്ഷ ജയിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി രജിസ്ട്രാർ നൽകിയ മറുപടിയിൽ പറയുന്നു. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയായി ബിരുദമാണ് സത്യവാങ്മൂലത്തിൽ മുമ്പും സുരേന്ദ്രൻ എഴുതിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.