ഹജ്ജ് സബ്സിഡി: മന്ത്രിയുടെ നിലപാട് തത്വാധിഷ്ഠിതം –ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍

കോഴിക്കോട്: ഹജ്ജ് സബ്സിഡി ആവശ്യമില്ളെന്ന വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീലിന്‍െറ നിലപാട് തത്വാധിഷ്ഠിതമാണെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍നിന്നുളള ഹാജിമാരില്‍നിന്ന് കഴിഞ്ഞ വര്‍ഷം വിമാന ചാര്‍ജായി കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചത് 60185 രൂപയാണ്. ഇതില്‍ 45000 രൂപ ഓരോ ഹാജിയില്‍നിന്നും ഈടാക്കുകയും ചെയ്തു.

എന്നാല്‍, സ്വകാര്യ ഏജന്‍സികള്‍ ഇപ്പോള്‍ ഉംറക്ക് ഭക്ഷണം, താമസം, മദീന യാത്ര, വിമാനച്ചാര്‍ജ് ഉള്‍പ്പെടെ ഈടാക്കുന്നത് 45000 മുതല്‍ 60000 വരെയാണ്. നീതിപൂര്‍വമായ വിമാനച്ചാര്‍ജ് ഈടാക്കിയാല്‍ സബ്സിഡിയുടെ ആക്ഷേപത്തില്‍നിന്ന് ഹാജിമാരെ ഒഴിവാക്കാന്‍ കഴിയും. ശാരീരികമായും സാമ്പത്തികമായും ശേഷിയുള്ളവര്‍ക്ക് മാത്രമാണ് ഇസ്ലാം ഹജ്ജ് നിര്‍ബന്ധമാക്കിയത്. അതിനാല്‍, സബ്സിഡി ആനുകൂല്യം ഹജ്ജ് തീര്‍ഥാടകര്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്. വിമാനച്ചാര്‍ജിന്‍െറ കാര്യത്തില്‍ നീതിപൂര്‍വമായ നിലപാട് സ്വീകരിച്ച്, ഹജ്ജ് യാത്രികരെ സബ്സിഡി ആക്ഷേപത്തില്‍നിന്ന് മുക്തരാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കണം.

Tags:    
News Summary - k t jaleel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.