വിദ്യയുടെ പി​എ​ച്ച്.​ഡി പ്രവേശനം കാലടി സർവകലാശാല ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി അന്വേഷിക്കും

കാലടി: എസ്.എഫ്.ഐ നേതാവും പി​എ​ച്ച്.​ഡി വി​ദ്യാ​ർ​ഥി​നി​യുമായ കെ. വിദ്യയുടെ വ്യാജ സർട്ടിഫിക്കറ്റ് വിവാദം കാലടി സം​സ്കൃ​ത സർവകലാശാല ലീഗൽ സ്റ്റാൻഡിങ് കമ്മിറ്റി അന്വേഷിക്കും. പരാതികൾ പരിശോധിച്ച് നടപടി ശിപാർശ ചെയ്യാനാണ് വൈസ് ചാൻസലർ നിർദേശം നൽകിയിട്ടുള്ളത്.

വിദ്യയുടെ പി​എ​ച്ച്.​ഡി പ്രവേശനത്തിൽ സംവരണ അട്ടിമറി നടന്നുവെന്ന് വാർത്ത വന്നിരുന്നു. കൂടാതെ, പി​എ​ച്ച്.​ഡി പ്രവേശനത്തിൽ അപാകതയുണ്ടെങ്കിൽ അക്കാര്യം സമഗ്രമായി അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​വും മ​ല​യാ​ളം വി​ഭാ​ഗം അ​ധ്യാ​പി​ക​യു​മാ​യ ഡോ.​ ബി​ച്ചു എ​ക്സ്. മ​ല​യി​ൽ വി.സിക്ക് കത്ത് നൽകിയിരുന്നു. ഈ രണ്ട് കാര്യങ്ങൾ പരിഗണിച്ചാണ് വൈസ് ചാൻസലർ അന്വേഷണത്തിന് ഉത്തരവിട്ടത്. വിദ്യയുടെ പി​എ​ച്ച്.​ഡി പ്രവേശനം സംബന്ധിച്ച് സി​ൻ​ഡി​ക്കേ​റ്റ് ഉപസമിതിയും അന്വേഷിക്കുന്നുണ്ട്.

ഡോ.​ ബി​ച്ചു എ​ക്സ്. മ​ല​യി​ലി​ന് കീ​ഴി​ലാ​ണ് വി​ദ്യ ഗ​വേ​ഷ​ണം ന​ട​ത്തിരുന്ന​ത്. റി​സ​ർ​ച് ഗൈ​ഡ് സ്ഥാ​ന​ത്തു​ നി​ന്ന് പി​ന്മാ​റു​ക​യാണെ​ന്ന് കാ​ണി​ച്ച് ഡോ.​ ബി​ച്ചു, മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി എ​സ്. പ്രി​യ​ക്ക് ക​ഴി​ഞ്ഞ ​ദി​വ​സം ക​ത്ത് ന​ൽ​കി​യി​രു​ന്നു.

അതേസമയം, വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ച് അ​ധ്യാ​പ​ന​ത്തി​ന് ശ്ര​മി​ച്ച കെ.​ വി​ദ്യ​യെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ നി​ന്ന് പു​റ​ത്താ​ക്കി​യേ​ക്കു​മെ​ന്നാണ് സൂ​ച​ന. വി​ദ്യാ​ർ​ഥി​യെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​നി​ന്ന് പു​റ​ത്ത് ആ​ക്ക​ണ​മെ​ങ്കി​ൽ സി​ൻ​ഡി​ക്കേ​റ്റി​ന്‍റെ അ​നു​മ​തി വേ​ണം. അ​ടു​ത്ത​ ദി​വ​സം ചേ​രു​ന്ന സി​ൻ​ഡി​ക്കേ​റ്റ്​ ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യും.

Tags:    
News Summary - K Vidya's PhD admission will be investigated by the Caladi University Legal Standing Committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.