ഗുരുവായൂര്‍: ‘എെൻറ പൊതുജീവിതത്തിലെ ഏറ്റവും മനോഹരവും ധന്യവുമായ നിമിഷങ്ങളിലൂടെയാണ് ഞാൻ കടന്നുപോവുന്നത്’. കണ്ണെൻറ പിറന്നാൾ ദിനത്തിൽ ഒരു ദിവസം മുഴുവൻ ഗുരുവായൂർ ക്ഷേത്ര സന്നിധിയിലായിരുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രൻ തെൻറ അനുഭവത്തെ കുറിച്ച് വൈകീട്ട് നടന്ന സാംസ്കാരിക സമ്മേളനത്തിൽ വിവരിച്ചതിങ്ങനെയായിരുന്നു.
പുലർച്ചെ ഗുരുവായൂരിലെത്തിയ മന്ത്രി പന്തീരടിപൂജക്ക് നടയടക്കും മുമ്പേ ക്ഷേത്രത്തിലെത്തി ഭഗവാനെ തൊഴുതു.
കസവുമുണ്ടും കസവുഷാളുമണിഞ്ഞാണ് മന്ത്രി ക്ഷേത്രത്തിലെത്തിയത്. ദേവസ്വം ചെയർമാൻ പീതാംബരക്കുറുപ്പിനോടൊപ്പം കൊടിമരത്തറക്കടുത്ത് വലിയബലിക്കല്ലിന് സമീപംനിന്ന് മന്ത്രി തൊഴുകൈകളോടെ ഭഗവാനെ വണങ്ങി. തുടർന്ന് നാലമ്പലത്തിൽ പ്രവേശിച്ച് പൊന്നോടക്കുഴലേന്തിയ പൊന്നുണ്ണിക്കണ്ണനെ തൊഴുതു. തുടർന്ന് മേൽശാന്തി പള്ളിശ്ശേരി മധുസൂദനൻ നമ്പൂതിരിക്ക് ദക്ഷിണ നൽകി പ്രസാദം സ്വീകരിച്ചു.
നാലമ്പലത്തിന് പുറത്തുകടന്ന് ചുറ്റമ്പലത്തിലെ ഉപദേവതകളായ ഗണപതി, ഇടത്തരികത്തുകാവിൽ ഭഗവതി, അയ്യപ്പൻ എന്നിവരെയും വണങ്ങി. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടിന് പണം അടച്ചു. കൊടുത്ത പണത്തിെൻറ ബാക്കി വാങ്ങാതെ അത് ക്ഷേത്രത്തിലെ അന്നദാനത്തിന് സംഭാവനയായി നൽകി. ആധ്യാത്്മിക ഹാളിൽ കയറി ഭാഗവത പ്രഭാഷണം കേട്ടു. ഒരു മണിക്കൂറിലധികം മന്ത്രി ക്ഷേത്രത്തിൽ െചലവിട്ടു. ഭഗവാെൻറ പിറന്നാൾ സദ്യക്ക് വിഭവങ്ങൾ വിളമ്പുകയും ഭരണസമിതി അംഗങ്ങൾക്കൊപ്പമിരുന്ന് പ്രസാദഭക്ഷണം കഴിക്കുകയും ചെയ്തു. ക്ഷേത്ര മതിലിൽ ചുമർചിത്ര കലാകാരന്മാർ ഒരുക്കിയ ചിത്രങ്ങളുടെ നേേത്രാന്മീലനവും മന്ത്രി നടത്തി. ഘോഷയാത്രയിൽ ശ്രീകൃഷ്ണ വേഷം ധരിച്ചെത്തിയ കുട്ടികളെ ലാളിക്കാനും അദ്ദേഹം സമയം കണ്ടെത്തി. ദേവസ്വത്തിെൻറ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ച മന്ത്രി ഭരണസമിതി യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.