ശബരിമല നിയമ നിർമാണത്തെക്കുറിച്ച് പ്രധാനമന്ത്രി പറയാത്തതെന്ത്? -കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല നിയമ നിർമാണത്തെക്കുറിച്ച് പ്രധാനമന്ത്രി എന്താണ് ഒന്നും പറയാത്തതെന്ന് അദ്ദേഹം ചോദിച്ചു.

Also Read:ശരണം വിളിയോടെ പ്രസംഗം ആരംഭിച്ചു. രണ്ട് മുന്നണികൾക്കും ജനങ്ങളോട് പകയെന്ന് മോദി

2019ൽ പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോൾ ആചാരസംരക്ഷണത്തിന് നിയമം പാസാക്കുമെന്ന് പറഞ്ഞിരുന്നു. പക്ഷേ, ഒട്ടേറെ നിയമങ്ങൾ പാസാക്കിയിട്ടും ശബരിമല വിഷയത്തിൽ കേന്ദ്ര സർക്കാറിന് ഇതുവരെ നിയമം പാസാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശബരിമല കേസ് വിശാല ബെഞ്ചിന് മുന്നിലാണ്. വിധി എന്തുതന്നെയായിരുന്നാലും എല്ലാവരുമായും കൂടിയാലോചിച്ച് മാത്രമേ തീരുമാനം സർക്കാർ സ്വീകരിക്കൂ എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയത്തിലൂന്നി വോട്ട് തട്ടാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്നലെ കഴക്കൂട്ടത്ത് പ്രസംഗിച്ച പ്രധാനമന്ത്രി ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാറിനെതിരെയും പേരെടുത്ത് പറയാതെ കടകംപള്ളിയെയും വിമർശിച്ചിരുന്നു. ഇതിനോടാണ് കടകംപള്ളി ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.