കടക്കാവൂർ കേസ്: മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം: കടക്കാവൂർ പോക്സോ കേസില്‍ അറസ്റ്റിലായ മാതാവിന്‍റെ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം പോക്സോ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡിസംബർ 18 നാണ് കടക്കാവൂർ പൊലീസ് മാതാവിന്‍റെ പേരിൽ പോക്സോ കേസെടുത്തത്. 22 ന് അറസ്റ്റിലായ യുവതി അന്നു മുതൽ അട്ടക്കുളങ്ങര ജയിലിലാണ്. മൂന്ന് വര്‍ഷത്തോളമായി വേര്‍പെട്ട് കഴിയുകയും തനിക്കെതിരെ പരാതി നല്‍കുകയും ചെയ്ത ഭാര്യക്കെതിരെ മകനെ ഉപയോഗിച്ച് ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് മറ്റൊരു മകന്‍റെ മൊഴി പുറത്തുവന്നതോടെയാണ് കേസിൽ ട്വിസ്റ്റ് ഉണ്ടായത്.

കേസിൽ പൊലീസ് ധൃതി പിടിച്ച് കേസെടുത്തെന്നും ശരിയായി അനവേഷണം നടത്താതെസമ്മർദ്ദങ്ങൾക്ക് വിധേയമായി യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ആരോപണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകാത്ത കാര്യങ്ങൾ എഫ്.ഐ.ആറിൽ എഴുതിച്ചേർത്തതായും ആരോപണമുണ്ട്.

കേസിൽ കടക്കാവൂർ പോലീസ് പ്രതിക്കൂട്ടിലായതോടെ സംഭവത്തിന്‍റെ അന്വേഷണം ദക്ഷിണ മേഖല ഐ.ജി ഹർഷിത അട്ടല്ലൂരിക്ക് കൈമാറാൻ സംസ്ഥാന പോലീസ് മേധാവി തിരുമാനിച്ചു. ഐ.ജിയുടെ നേതൃത്വത്തിലെ സംഘത്തിന്‍റെ അന്വേഷണം ഇന്ന് തുടങ്ങി.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.