‘സിനിമ കോണ്‍ക്ലേവ് മാറ്റണം’; നവംബറില്‍ നടത്തുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളെന്ന് ഷാജി എന്‍. കരുണ്‍

കൊച്ചി: സിനിമ കോണ്‍ക്ലേവ് നവംബറില്‍ നടത്തുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്ന് സംവിധായകൻ ഷാജി എൻ. കരുൺ. തീയതി മാറ്റുന്ന കാര്യം സർക്കാറുമായി ചർച്ച ചെയ്യുകയാണെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സിനിമാനയ രൂപീകരണ ചർച്ചയിൽനിന്ന് ആരെയും മാറ്റിനിർത്തില്ലെന്ന് ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ പ്രേംകുമാറും വ്യക്തമാക്കി.

നവംബറിൽ ഗോവ ഫിലിം ഫെസ്റ്റിവൽ, പിന്നാലെ ഐ.എഫ്.എഫ്.കെ, കേരളീയം പരിപാടി എന്നിവയെല്ലാം നടക്കാനിരിക്കെ ഈ സമയത്ത് കോൺക്ലേവ് പ്രായോഗികമല്ലെന്നാണ് ഷാജി എൻ. കരുൺ പറയുന്നത്. വിദേശത്തുനിന്ന് എത്തുന്നവർക്കും തീയതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സർക്കാർ അനുകൂല തീരുമാനമെടുത്താൽ കോൺക്ലേവ് ജനുവരിയിലേക്ക് മാറ്റും.

സിനിമാ കോൺക്ലേവിന് മുന്നോടിയായി നയത്തിന്‍റെ കരട് രൂപീകരിക്കാനുള്ള ആദ്യ യോഗം ഷാജി എൻ. കരുണിന്‍റെ അധ്യക്ഷതയിൽ കൊച്ചിയിൽ തുടങ്ങി. നിർമാതാക്കളുടെയും വിതരണക്കാരുടെയും സംഘടനാ പ്രതിനിധികളാണ് ആദ്യ യോഗത്തിൽ പങ്കെടുക്കുന്നത്. വരും ദിവസങ്ങളിൽ സിനിമാ മേഖലയിലെ മറ്റ് സംഘടനകളുമായും ചർച്ച നടക്കും. ഇതിനു ശേഷം കരട് തയാറാക്കി കോൺക്ലേവിൽ അവതരിപ്പിക്കും. 

Tags:    
News Summary - Shaji N Karun says, practical difficulty in conducting conducing cinema conclave in November

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.