കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പ്രതി ത്വയ്യിബ ഔലാദുമായി നടത്തിയ തെളിവെടുപ്പില്‍ നിർണായക വിവരങ്ങൾ ശേഖരിച്ച് എക്സൈസ് ക്രൈംബ്രാഞ്ച്. കാക്കനാട്, തൃക്കാക്കര എന്നിവിടങ്ങളില്‍ ഇവർ താമസിച്ചിരുന്ന ഫ്ലാറ്റുകളിലും അപ്പാര്‍ട്മെൻറിലും നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതേക്കുറിച്ച് ഉദ്യോഗസ്ഥർ കൂടുതൽ വെളിപ്പെടുത്തിട്ടിയില്ല.
പ്രതികള്‍ മയക്കുമരുന്ന് ഇടപാട് നടത്തിയതായി സംശയിക്കുന്ന ഇടങ്ങളിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവർ പേയിങ് ഗസ്റ്റായും വാടകക്കും താമസിച്ച മൂന്നിടങ്ങളിലായിരുന്നു പരിശോധന. ഇവിടെയെല്ലാം മറ്റു പ്രതികളും വന്നിട്ടുണ്ടെന്ന് എക്‌സൈസ് കണ്ടെത്തി.
താമസസ്ഥലങ്ങളിലെ സന്ദര്‍ശക രജിസ്റ്ററില്‍നിന്നാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. ത്വയ്യിബയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ കോടതിയില്‍ ഹാജരാക്കി.
പ്രതികളുടെ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ചവര്‍ക്ക് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം കേസില്‍ മറ്റ് അന്വേഷണ ഏജൻസികൾ വിവരങ്ങൾ ശേഖരിെച്ചന്ന വാർത്തകൾ എക്സൈസ് ക്രൈംബ്രാഞ്ച് തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.