തിരുവനന്തപുരം: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ സ്പർധ വളർത്തണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ച കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, ന്യൂസ് 18 കണ്‍സൽട്ടിങ് എഡിറ്റര്‍ രാഹുല്‍ ശിവശങ്കര്‍, സന്ദീപ് വാര്യർ, ഹിന്ദു ഐക്യവേദി നേതാവ് ആർ.വി. ബാബു എന്നിവർക്കും കാസ സംഘടനക്കും ജനം ടി.വി, മറുനാടന്‍ മലയാളി, കർമ ന്യൂസ് എന്നിവയുടെ എഡിറ്റര്‍മാർക്കുമെതിരെ എടുത്ത കേസിൽ പരാതിക്കാരിലൊരാളായ ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി ആദിൽ അബ്ദുൽ റഹീമിന്‍റെ മൊഴിയെടുത്തു.
തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ഓഫിസിലായിരുന്നു മൊഴിയെടുപ്പ്. സമൂഹത്തിൽ കലാപം ലക്ഷ്യംവെച്ച് പ്രതികൾ നടത്തിയ കുപ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഐ.പി.സി 153, 153 എ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.