നറുക്കെടുപ്പിലൂടെ കളമശ്ശേരി യു.ഡി.എഫിന്; സീമ കണ്ണൻ അധ്യക്ഷ

ക​ള​മ​ശ്ശേ​രി: കളമശ്ശേരിയിൽ യു.ഡി.എഫ് കൗൺസിലർ സീമ കണ്ണൻ നഗരസഭ അധ്യക്ഷയാകും. നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. ഫലം വന്നപ്പോള്‍ മുതല്‍ അനിശ്ചിതത്വം നിലനിന്ന നഗരസഭയാണ് കളമശ്ശേരി. 20 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. സ്വതന്ത്രരുടെ പിന്തുണ ലഭിച്ചതോടെ എല്‍.ഡി.എഫിനും 20 സീറ്റുകളായി. ഒരു സീറ്റിൽ വിജയിച്ച ബി.ജെ.പി വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.

42 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ ഒ​രി​ട​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ്​ നീ​ട്ടി​വെ​ച്ച​തി​നാ​ൽ 41 ഇ​ട​ത്താ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. യു.​ഡി.​എ​ഫ് 19, എ​ൽ.​ഡി.​എ​ഫ് 18, യു.​ഡി.​എ​ഫ്​ വി​മ​ത​ർ -ര​ണ്ട്, എ​ൽ.​ഡി.​എ​ഫ് വി​മ​ത, ബി.​ജെ.​പി -ഒ​ന്ന്​ എ​ന്നി​ങ്ങ​െ​ന​യാ​ണ്​ ക​ക്ഷി​നി​ല. യു.​ഡി.​എ​ഫ്​ വി​മ​ത​ർ യു.​ഡി.​എ​ഫി​നൊ​പ്പ​മെ​ന്നാ​ണ്​ പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ലും കെ.​എ​സ്.​യു മു​ൻ ജി​ല്ല സെ​ക്ര​ട്ട​റി എ.​കെ. നി​ഷാ​ദ് മാ​ത്ര​മാ​ണ് അ​വ​സാ​ന നി​മി​ഷം യു.​ഡി.​എ​ഫി​നൊ​പ്പ​മു​ള്ള​ത്.

വൈ​സ് ചെ​യ​ർ​മാ​ൻ സ്ഥാ​നം ഉ​റ​പ്പു​ന​ൽ​കി​യ​തോ​ടെ മു​സ്​​ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കെ.​എ​ച്ച്. സു​ബൈ​ർ എ​ൽ.​ഡി.​എ​ഫി​നൊ​പ്പം ചേ​ർ​ന്നു. എ​ൽ.​ഡി.​എ​ഫ് വി​മ​ത​യാ​യി മ​ത്സ​രി​ച്ച ബി​ന്ദു മ​നോ​ഹ​റും ഇ​ട​തു​പ​ക്ഷ​ത്തി​നൊ​പ്പ​മാ​ണ്.

Tags:    
News Summary - Kalamassery municipality UDF by lot; Seema Kannan is the chairperson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.