കൊച്ചി: കേരളത്തിലെ ആദ്യത്തെ ജുഡീഷ്യല്‍ സിറ്റിയായി കളമശ്ശേരിയെ മാറ്റുമെന്ന് മന്ത്രി കെ. രാജന്‍. കളമശ്ശേരി നിയോജക മണ്ഡലതല നവകേരള സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കളമശ്ശേരി മണ്ഡലം വികസനത്തിന്റെ പാതയില്‍ മുന്നേറുകയാണ്. വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ മണ്ഡലം നേട്ടങ്ങള്‍ കൈവരിച്ചു കൊണ്ടിരിക്കുന്നു. ക്യാന്‍സര്‍ റിസര്‍ച്ച് സെന്റര്‍, മെഡിക്കല്‍ കോളജില്‍ പുതിയ മള്‍ട്ടി സ്‌പെഷാലിറ്റി ബ്ലോക്ക് നിർമാണം ഉള്‍പ്പെടെ കളമശ്ശേരി മെഡിക്കല്‍ ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ഏഴര വര്‍ഷക്കാലത്തിനുള്ളില്‍ വികസനം ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കി. മൂന്ന് ലക്ഷത്തോളം പട്ടയങ്ങള്‍ വിതരണം ചെയ്തു. ലൈഫ് പദ്ധതിയിലൂടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കി. വൈദ്യുതി, ജലം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി എല്ലാ സൗകര്യങ്ങളും ഓരോ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. പ്രളയകാലത്തും കോവിഡ് കാലത്തിലും ജനങ്ങളുടെ ക്ഷേമം മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്.
ജനാധിപത്യത്തിന്റെ പുത്തന്‍ രീതിയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുകയാണ് ഓരോ മണ്ഡലങ്ങളിലും സംഘടിപ്പിക്കുന്ന നവകേരള സദസെന്നും എല്ലാ മേഖലയിലുമുള്ള ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് സംവദിക്കുന്നതാണ് കേരളം മുന്നോട്ട് വെക്കുന്ന പുതിയ ജനാധിപത്യ രീതിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.