കാളപൂട്ട് വിവാദമായി; കലക്ടര്‍ റിപ്പോര്‍ട്ട് തേടി 

എടപ്പാള്‍: പൂക്കരത്തറയില്‍ സ്വകാര്യ വ്യക്തിയുടെ വയലില്‍ നടന്ന കാളപൂട്ട് വിവാദമായി. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ പൊലീസിനോടും റവന്യൂ വകുപ്പിനോടും മലപ്പുറം ജില്ല കലക്ടര്‍ അമിത് മീണ ആവശ്യപ്പെട്ടു. സംഭവത്തില്‍ കേസെടുത്തതായും കാളപൂട്ട് മത്സരമാണോ ഊര്‍ച്ചയാണോ നടന്നതെന്ന കാര്യത്തില്‍ അന്വേഷണം നടത്തിയതിന് ശേഷമേ തുടര്‍നടപടികള്‍ തീരുമാനിക്കൂവെന്നും പൊന്നാനി സി.ഐ ജോണ്‍സണ്‍ പറഞ്ഞു. കാളപൂട്ട് മത്സരമാണ് നടന്നതെന്ന് ഒരു വിഭാഗം പരാതിപ്പെട്ടപ്പോള്‍ കാള ഊര്‍ച്ചയെന്നാണ് സംഘാടകര്‍ പറഞ്ഞത്. ഞായറാഴ്ച കാര്‍ഷിക കൂട്ടായ്മയുടെ പേരില്‍ കാര്‍ഷിക സംഗമവും മതസൗഹാര്‍ദ സമ്മേളനവുമാണ് നടന്നതെന്നും സംഗമത്തിന്‍െറ ഭാഗമായാണ് കാളകളുടെ ഊര്‍ച്ച നടന്നതെന്നുമാണ് വിശദീകരണം. കാളപൂട്ട് നടത്താന്‍ പാടില്ളെന്ന് അറിയിച്ച് പൊന്നാനി സി.ഐ നേരത്തേ സംഘാടകര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കാളപൂട്ട് മത്സരമാണ് നടക്കുന്നതെന്ന് ചിലര്‍ പരാതിപ്പെട്ടതിനത്തെുടര്‍ന്നാണ് നടപടിക്ക് തുനിഞ്ഞത്. 
 

Tags:    
News Summary - kalapoott

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.