തിരുവനന്തപുരം: വെള്ള കള്ളിമുണ്ടും വെള്ള ഷര്‍ട്ടും ധരിച്ചത്തെിയയാളെ നിയമസഭയിലെ സന്ദര്‍ശനഗാലറിയില്‍ പ്രവേശിപ്പിച്ചില്ളെന്ന പരാതിയില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ നിയമസഭാസെക്രട്ടറിയുടെ പ്രതികരണം ആവശ്യപ്പെട്ട് നോട്ടീസയച്ചു.
മലപ്പുറം കൊണ്ടോട്ടി കുഞ്ഞിമൊയീന്‍ ഫയല്‍ ചെയ്ത പരാതിയിലാണ് കമീഷന്‍ അംഗം കെ. മോഹന്‍കുമാര്‍ നോട്ടീസയച്ചത്.
കുഞ്ഞിമൊയീനും ഒപ്പമുള്ള 38 പേര്‍ക്കും നിയമസഭ സന്ദര്‍ശനപാസ് ലഭിച്ചിരുന്നു. നവംബര്‍ എട്ടിന് ഉച്ചക്കാണ് ഇവര്‍ എത്തിയത്. കര്‍ശനമായ ശരീരപരിശോധനക്കുശേഷം കറന്‍സി നോട്ട് ഒഴികെയുള്ള സാധനങ്ങള്‍ കൗണ്ടറില്‍ വാങ്ങി സൂക്ഷിച്ചു. പരിശോധന പൂര്‍ത്തിയാക്കി സന്ദര്‍ശനഗാലറിക്കടുത്തത്തെിയപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ താനൊഴികെ ബാക്കി എല്ലാവരെയും നിയമസഭക്കുള്ളിലേക്ക് പ്രവേശിപ്പിച്ചു എന്നാണ് പരാതി. താനും നാട്ടുകാരും വിശേഷദിവസങ്ങളില്‍ വെള്ള കള്ളിമുണ്ടും വെള്ള ഷര്‍ട്ടും ധരിക്കാറാണ് പതിവെന്ന് പരാതിയില്‍ പറയുന്നു.
വെള്ള കള്ളിമുണ്ട് ധരിക്കരുതെന്നാണ് നിയമസഭയിലെ നിയമമെങ്കില്‍ പ്രസ്തുത നിയമം മലബാറിലെ ജീവിതരീതിക്ക് വിരുദ്ധമാണെന്ന് പരാതിയില്‍ പറയുന്നു. ഒരു പ്രദേശത്തെ ജീവിതരീതിക്ക് വിരുദ്ധമായ നിയമം ഭേദഗതി ചെയ്യണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
കേസ് ജനുവരി 11ന് മലപ്പുറത്ത് നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.