കൽപറ്റ: നഗരസഭയിലെ കണ്ടെയ്ൻമെൻറ് സോണുകളിലെ നിയന്ത്രണം സംബന്ധിച്ച് പരാതികൾ ഏറെ. വാഹനങ്ങൾ നിയന്ത്രിക്കുന്നുണ്ടെങ്കിലും ഒന്ന് കറങ്ങിയാൽ എവിടെയും പ്രവേശിക്കാനാവും. അമ്പിലേരിയിൽ റോഡിനിരുവശവുമുള്ള 12, 13 ഡിവിഷനുകൾ കണ്ടെയ്ൻമെൻറ് സോൺ അല്ല. എന്നാൽ ഇവിടെ റോഡിൽ തടസ്സം സൃഷ്ടിച്ച് ഗതാഗതം തടഞ്ഞിട്ടുണ്ട്.
12ൽ നിന്ന് മുണ്ടേരി ഭാഗത്തേക്ക് പുറത്തുപോയവർ തിരിച്ചുവരുേമ്പാൾ 13 ഡിവിഷൻ വഴി ചുറ്റിയാൽ പുറപ്പെട്ട സ്ഥലത്ത് തന്നെ എത്തും. 12ൽ പിന്നെ എന്തിനാണ് ബാരിക്കേഡ് എന്നാണ് നാട്ടുകാരുടെ ചോദ്യം. കൈനാട്ടിയിൽ നിന്ന് സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് നേരെ വരാൻ പറ്റില്ല. എന്നാൽ അവിടെ തന്നെ 10 മീറ്റർ നീങ്ങി യുടേൺ എടുത്ത് പ്രധാന പാതയിലൂടെ സിന്ദുർ പാലം വരെ വരാം.
പള്ളിത്താെഴ കണ്ടെയ്ൻമെൻറ് സോൺ ആണെങ്കിലും വാഹനങ്ങൾക്ക് എവിടെയും നിയന്ത്രണമില്ല. ബൈപാസിൽ നിന്ന് ലിയോ ആശുപത്രി റോഡിലൂടെ നഗരത്തിൽ എവിടെയും പ്രവേശിക്കാനാവും. സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗത്തു നിന്നുള്ള സ്വകാര്യ ബസുകൾ കുറച്ചു ദിവസങ്ങളായി അയ്യപ്പ ക്ഷേത്രം ജങ്ഷനിൽ എത്തുന്നില്ല. പകരം കൈനാട്ടി, ബൈപാസ് ജങ്ഷനിൽ നിന്ന് തിരിച്ച് പോവുകയാണ്. ഇതിനു പിന്നാലെ കെ.എസ്.ആർ.സി ബസുകളും കൈനാട്ടി ജങ്ഷനിൽ നിന്ന് തിരിച്ചുപോവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.