കോഴിക്കോട്: എഴുത്തുകാരൻ കമല്‍ സി. ചവറ ഇസ്ലാം മതം സ്വീകരിക്കുന്നു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ മാവോവാദി നേ താവുമായ നജ്മല്‍ ബാബുവിെൻറ മൃതദേഹത്തോട് കാണിച്ച അനാദരവടക്കം മുൻനിർത്തിയാണ് ഇസ്ലാം സ്വീകരിക്കുന്നതെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ‘‘ഹൈന്ദവ ഫാഷിസം ശക്തിപ്രാപിച്ചതിനാൽ ഹിന്ദുവായി ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. ഇരകളോട് െഎക്യപ്പെടുകയല്ല, ഞാൻ ഇരയായി ജീവിക്കുകയാണ് ഇനി െചയ്യുക. വെള്ളിയാഴ്ച രാവിലെ 11ന് തിരുവനന്തപുരത്ത് സെക്രേട്ടറിയറ്റിന് മുന്നിൽവെച്ച് ഇബ്രാഹിം മൗലവി പ്രാർഥന െചാല്ലിത്തരുന്നതോടെ മുസ്ലിമാകും. കമൽ സി. നജ്മൽ എന്ന പേര് സ്വീകരിക്കും’’ -അദ്ദേഹം വിശദീകരിച്ചു.
ഇസ്ലാം മതം സ്വീകരിക്കുന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ കമൽ സി. ചവറ തന്നെയാണ് ആദ്യം അറിയിച്ചത്. പോസ്റ്റിെൻറ പൂർണരൂപം: ‘‘ഇനിയും ഹിന്ദുവായി ജീവിക്കുന്നത് അപമാനമാണ്. ജീവിക്കാനല്ല, മുസ്ലിമായി മരിക്കാൻ പോലും അനുവദിക്കാത്ത നാട്ടിൽ മുസ്ലിമാവുകയെന്നത് ഈ നിമിഷത്തിെൻറ ആവശ്യകതയാണ്; സമരമാണ്. ഇന്ന് ഇവിടെ ഇന്ത്യയിൽ മുസ്ലിം ആവുകയെന്നത് വിപ്ലവ പ്രവർത്തനമാണ്. ഇസ്ലാമിനെക്കുറിച്ച് അറിഞ്ഞോ അറിയാൻ ആഗ്രഹിച്ചോ അല്ല. ഇസ്ലാമിെൻറ മാഹാത്മ്യം കണ്ടുമല്ല. നജ്മൽ ബാബുവിെൻറ അനുഭവത്തിൽ പ്രതിഷേധിച്ച് ഞാൻ ഇസ്ലാം മതം സ്വീകരിക്കുന്നു. മുസ്ലിമിന് നേരെയുണ്ടാവുന്ന ആദ്യ വെട്ടിന് എെൻറ കഴുത്ത് തയാർ’’.
തർക്കത്തിനും സംഘർഷത്തിനും ഒടുവിൽ ജോയിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചിരുന്നു. കൊടുങ്ങല്ലൂർ ശൃംഗപുരം വെസ്റ്റിൽ തറവാട്ട് വീട്ടുവളപ്പിൽ കർമങ്ങളൊന്നുമില്ലാതെ പൊലീസ് കാവലിൽ വൈകീട്ട് 5.30 ഒാടെ വീട്ടുകാരുടെ താൽപര്യ പ്രകാരമായിരുന്നു സംസ്കാരം. സംഘ്പരിവാർ വിരുദ്ധനിലപാടുകളുടെ ഭാഗമായി നജ്മൽ ബാബു എന്ന പേര് സ്വീകരിച്ച ജോയ് മരിക്കുേമ്പാൾ കൊടുങ്ങല്ലൂർ ചേരമാൻ ജുമാമസ്ജിദിൽ ഖബറടക്കണമെന്ന അന്ത്യാഭിലാഷം മുന്നോട്ടുവെച്ചിരുന്നു. ചേരമാൻ മഹല്ലിന് കത്തും നൽകി. ഇൗ വിവരം മരണശേഷം ടി.എൻ. ജോയിയുടെ കുടുംബാംഗങ്ങളെ അറിയിച്ച മഹല്ല് കമ്മിറ്റി തീരുമാനം അവർക്ക് വിട്ടു. നിങ്ങൾ മൃതദേഹം തന്നാൽ ഞങ്ങൾ ഖബറടക്കും എന്ന സൗഹാർദപരമായ നിലപാടാണ് മഹല്ല് കമ്മിറ്റി സ്വീകരിച്ചത്. അതേസമയം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിക്കണമെന്ന് വീട്ടുകാർ ആഗ്രഹം പ്രകടിപ്പിച്ചു. വിഷയത്തിെൻറ നിയമപരമായ വശം ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ കുടുംബേത്താടൊപ്പം നിന്നു. ഇത് ജോയിയുടെ അനുയായികൾ എതിർത്തു. മൃതദേഹം അന്ത്യാഭിലാഷവും രാഷ്ട്രീയനിലപാടും അനുസരിച്ച് ചേരമാനിൽ ഖബറടക്കണമെന്നായിരുന്നു അവരുടെ ആവശ്യം.
മൃതദേഹം ആദ്യം പൊതുദർശനത്തിന് വെച്ചത് വർഷങ്ങളായി അദ്ദേഹം കഴിഞ്ഞ കൊടുങ്ങല്ലൂർ ഹെൽത്ത് കെയർ ഇൻസ്റ്റിറ്റ്യൂട്ടിലാണ്. ഇവിടെ വെച്ച് രൂക്ഷമായ തർക്കം നടന്നു. അനുയായികൾ ഇരിങ്ങാലക്കുട ആർ.ഡി.ഒക്ക് പരാതി നൽകി. മൃതദേഹം ഒരു ദിവസം കാത്ത്വെക്കാൻ കലക്ടറും ആർ.ഡി.ഒയും നിർദേശിച്ചതായി പരാതി നൽകിയവർ പറഞ്ഞു. ഇതിന് പിറകെ ജോയിയുടെ മുതിർന്ന സേഹാദരൻ മൃതദേഹം വിട്ട് കിട്ടണമെന്ന് കൊടുങ്ങല്ലൂർ സി.െഎക്ക് പരാതി നൽകി. അത് അംഗീകരിച്ച് സി.െഎ മൃതദേഹം രണ്ടാമത് പൊതുദർശനത്തിന് വെച്ച കൊടുങ്ങല്ലൂർ പൊലീസ് മൈതാനിയിൽ പൊലീസിനെ ഏർപ്പെടുത്തി. തുടർന്ന് വൈകുന്നേരം പൊതുദർശനം കഴിഞ്ഞ് മൃതദേഹം ആംബുലൻസിലേക്ക് കയറ്റാൻ പോകവെ അനുയായികൾ മുദ്രാവാക്യം വിളിച്ച് ആംബുലൻസ് തടഞ്ഞു. പൊലീസ് നേരിട്ടതോടെ സംഘർഷം ഉടലെടുത്തു. പ്രതിഷേധക്കാരെ പൊലീസ് ബലപ്രയോഗത്തിലൂടെ ഒതുക്കിയ ശേഷമാണ് ആംബുലൻസിന് പോകാനായത്. പിന്നെയും മുദ്രാവാക്യം വിളികളുമായി നിലകൊണ്ട അനുയായികൾ ഒരിക്കൽ കൂടി ആർ.ഡി.ഒയുമായി ബന്ധപ്പെട്ട് അപേക്ഷിച്ചുവെങ്കിലും ഫലമുണ്ടായില്ല. സംഘർഷം ഉടലെടുത്തതോടെ പൊലീസ് മൈതാനിയിൽ നടന്ന പ്രമുഖർ പെങ്കടുത്ത അനുശോചന യോഗം പൂർത്തിയാക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.