കാസർകോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി. കമറുദീൻ എം.എൽ.എക്കെതിരെ 61 കേസുകളില്‍ അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തി. 110ലേറെ വഞ്ചനാ കേസുകളാണ് എം.എൽ.എക്കെതിരെ ഉള്ളത്. ചന്തേരയിലെ 53 കേസുകളിലും കാസര്‍കോട്ടെ എട്ടുകേസുകളിലുമാണ് അറസ്റ്റ്. തിങ്കളാഴ്ച അന്വേഷണസംഘം കമറുദീന്‍റെ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും.
നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ടു കേസുകള്‍ കൂടി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2015ല്‍ നിക്ഷേപിച്ച 401 ഗ്രാം സ്വര്‍ണം തിരികെ ലഭിച്ചില്ലെന്ന് നീലേശ്വരം സ്വദേശിനിയും 2016ല്‍ നിക്ഷേപിച്ച ആറുലക്ഷം രൂപ തിരികെ ലഭിച്ചില്ലെന്ന് തൃക്കരിപ്പൂര്‍ സ്വദേശിനിയുമാണ് പരാതി നല്‍കിയത്.
എം.സി. കമറുദീന്‍ എം.എല്‍.എയെ ഒന്നാം പ്രതിയാക്കിയും ജ്വല്ലറി മാനേജിങ് ഡയറക്ടറായ പൂക്കോയ തങ്ങളെ രണ്ടാം പ്രതിയാക്കിയുമാണ് കേസ് റജിസ്റ്റര്‍ ചെയ്തത്. പൂക്കോയ തങ്ങള്‍ എട്ടാം ദിവസവും ഒളിവില്‍ തുടരുകയാണ്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചേക്കുമെന്നാണ് വിവരം.
ചെറുവത്തൂർ ആസ്ഥാനമായി പ്രവർത്തിച്ച ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ പണം നിക്ഷേപിച്ചവരുടെ പരാതിയിലാണ് എം.എൽ.എക്കെതിരെ കേസുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.