സംസ്ഥാന സസ്കൂൾ കലോത്സവ സ്വാഗതഗാന വിവാദത്തെ തുടർന്ന് ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. തന്റെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ ചിലർ പ്രചരിപ്പിക്കുന്നു. ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിൽ നിന്നും കാര്യങ്ങൾ മനസിലാകുമല്ലോ. കലോത്സവം അവസാനിച്ചശേഷം സംഭവം വിവാദമാകാൻ കാരണം മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയായിരിക്കാമെന്ന് കരുതുന്നു.
കലോത്സവത്തിന് ശേഷം സംഭവം വിവാദമാക്കിയത് ബോധപൂർവ്വമാണ്. ലക്ഷ്യം എന്താണെന്ന് മനസ്സിലാകുന്നില്ല. താൻ സംഘിയല്ല കൂടുതൽ അടുപ്പം സിപിഎം നേതാക്കളുമായാണ്. എം.എ ബേബിയുൾപ്പെടെയുള്ള നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. സിപിഎം പാർട്ടി കോൺഗ്രസ്സിലുൾപ്പെടെ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ച അന്വേഷണത്തിൽ ഭയമില്ല എല്ലാം പരിശോധിക്കട്ടെയെന്നും കനകദാസ് പറയുന്നു. കലാജീവിതത്തിലെ ആദ്യ അനുഭവമാണിത്. സി.പി.എമ്മുമായാണ് കൂടുതൽ ബന്ധം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.