മാന്യത ലംഘിച്ചത്​ ഗവർണറാണ്​; ചാൻസ്​ലർ പദവിയിൽ നിന്ന്​ മാറ്റാൻ നിർബന്ധിക്കരുതെന്ന്​ കാനം

വി.സി നിയമന വിവാദത്തിൽ മാന്യത ലംഘിച്ചത്​ ഗവർണറാണെന്ന്​ സി.പി.ഐ സംസ്​ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ പദവി ഒരു അനാവശ്യ ആർഭാടമാണെന്ന്​ കരുതുന്ന പാർട്ടിയുടെ ഭാരവാഹിയാണ്​ താനെന്നും കാനം പറഞ്ഞു. അതുകൊണ്ടു തന്നെ ആ പദവിയിൽ നിന്ന്​ ഉണ്ടാകുന്ന പ്രശ്​നങ്ങളെയും അങ്ങനെ കണ്ടാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറും ഗവർണറും തമ്മിൽ പല കാര്യങ്ങളിലും ആശയ വിനിമയം നടത്താറുണ്ട്​. അത്​ പരസ്യമാക്കാറില്ല. അത്​ പരസ്യമാക്കി മാന്യത ലംഘിച്ചത്​ ഗവർണറാണ്​.

ചാൻസ്​ലർ പദവിയിൽ നിന്ന്​ ഗവർണറെ മാറ്റാൻ എൽ.ഡി.എഫ്​ തീരുമാനിച്ചിട്ടില്ല. ചാൻസ്​ലർ പദവിയിൽ നിന്ന്​ മാറ്റാൻ നിർബന്ധിക്കരുതെന്നും കാനം മാധ്യമങ്ങളോട്​ പറഞ്ഞു. 

Tags:    
News Summary - kanam against governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.