സിനിമ മേഖലയിൽ നാടുവാഴിത്തം -കാനം രാജേന്ദ്രൻ

കൊച്ചി: സിനിമ മേഖലയിൽ നിലനിൽക്കുന്നത് നാടുവാഴിത്തമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.  സംവിധായക​െൻറ കലയാണ് സിനിമ എന്നാണ് പറയപ്പെടുന്നത്. എന്നാൽ, മലയാള സിനിമയിൽ സൂപ്പർതാരങ്ങളുടെ അപ്രമാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു. യുവകലാ സാഹിതിയുടെ നേതൃത്വത്തിൽ സിനിമാമേഖലയിലെ ഗുണ്ടായിസത്തിനും ഫാഷിസത്തിനുമെതിരായ പ്രതിഷേധ സംഗമം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിനിമ മേഖലയിലെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സംഘടന ഉണ്ടാക്കാൻ ശ്രമിച്ചുവെന്നതി​െൻറ പേരിൽ വിനയൻ ഒമ്പത് വർഷത്തോളം സിനിമയിൽനിന്ന് മാറ്റി നിർത്തപ്പെട്ടു. അവകാശ സംരക്ഷണത്തിനായി മാക്ട ശ്രമിച്ചപ്പോൾ മറ്റു സംഘടനകൾ ഇതിനെതിരാവുകയായിരുന്നു. സർക്കാറിനെ പോലും വെല്ലുവിളിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചത്. സംവിധായകൻ വിനയന് അനുകൂലമായ കോംപറ്റീഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിധി പ്രാധാന്യമർഹിക്കുന്നതാണ്. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പോരാട്ടത്തിന് അവസാനമില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ സംവിധായകൻ വിനയനെ ആദരിച്ചു. 

Tags:    
News Summary - kanam rajendran cinema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.