മുന്നണി തീരുമാനത്തിന്​ പുറത്തുള്ളത്​ അംഗീകരിക്കാൻ വേറെയാളെ നോക്കണമെന്ന്​​ –കാനം

വടകര: സംസ്ഥാനത്തി‍​െൻറ ഉത്തമ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നും ഒറ്റക്കെട്ടായി മുന്നോട്ടുപോവുകയാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വടകരയിൽ കമ്യൂണിസ്റ്റ് നേതാവ് എം. കുമാരൻ മാസ്റ്റർ അനുസ്മരണത്തി‍​െൻറ ഭാഗമായി നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മാധ്യമങ്ങൾ സി.പി.െഎയും സി.പി.എമ്മും തമ്മിൽ തർക്കത്തിലാണെന്ന് പറയുന്നു. ഇത്, രണ്ടുപാർട്ടികളാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി അതി​െൻറ പ്രകടനപത്രിക ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. പ്രകടനപത്രികയിലെ കാര്യങ്ങൾ നടപ്പാക്കുന്നതിൽ ഘടകകക്ഷികൾ തമ്മിൽ തർക്കമോ, അഭിപ്രായവ്യത്യാസമോ ഇല്ല. രണ്ട് കക്ഷികളെന്ന നിലയിലും രണ്ട് സാഹചര്യങ്ങളിൽ നിൽക്കുന്ന പാർട്ടികളെന്ന നിലയിലും ഒരുമിക്കുക എന്നു പറയുന്നത് മിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ്.

എന്നാൽ, ചില തീരുമാനം എടുത്തിട്ട് അത്, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേതാണെന്നും അംഗീകരിക്കണമെന്നും പറഞ്ഞാൽ അവരോട് പറയാനുള്ളത്, അതിന് വേറെയാളെ അന്വേഷിച്ചാൽ മതിയെന്നാണ്. മുന്നണിയിൽ ചർച്ചചെയ്ത് അംഗീകരിച്ച കാര്യങ്ങൾക്കപ്പുറം ചില കാര്യങ്ങൾ പറയുേമ്പാൾ തങ്ങളുടെ അഭിപ്രായം തുറന്നുപറയും. എന്നാൽ, തങ്ങൾക്ക് മാത്രമായി എല്ലാം പറയാം എന്ന ധാരണയില്ലെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. 

Tags:    
News Summary - kanam rajendran cpi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.