ഭൂപരിഷ്കരണ നിയമഭേദഗതിയില്‍ എതിര്‍പ്പുമായി കാനം രാജേന്ദ്രന്‍; മാറ്റംവരുത്താന്‍ എൽ.ഡി.എഫിന് ഉദ്ദേശമില്ല

മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ ഭേദഗതി സാധ്യമല്ല. തോട്ടങ്ങളില്‍ ഇടവിള കൃഷിക്ക് നിലവിൽ നിയമമുണ്ടെന്നും നിയമമാകുന്ന ഘട്ടത്തിൽ തീരുമാനം പറയാമെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

ധനമന്ത്രി കെ.എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ സമ്പൂർണ ബജറ്റിലാണ് തോട്ടം ഭൂമി നിയമ ഭേദഗതി സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പ്ലാന്‍റേഷന്‍റെ നിർവചനത്തിന്റെ പരിധിയിൽ ഉൾപ്പെടുന്ന റബർ, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകൾ കൂടി ചേർക്കണം. പഴവര്‍ഗ കൃഷികൾ ഉൾപ്പെടെ പ്ലാന്‍റേഷന്‍റെ ഭാഗമാക്കി കൊണ്ടുള്ള കാലോചിതമായ ഭേദഗതികൾ നിയമത്തിൽ കൊണ്ടുവരണം.

എന്നാൽ, ഭൂപരിഷ്കരണ നിയമത്തിന്‍റെ ലക്ഷ്യങ്ങൾ സംരക്ഷിക്കുകയും വേണം. ഈ മേഖലയിലെ കർഷകരെ സംരക്ഷിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി.

Tags:    
News Summary - Kanam Rajendran opposes land reform amendment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.