തിരുവനന്തപുരം: ജോസ് കെ. മാണിയുെട കേരളാ കോൺഗ്രസിനെക്കാൾ വലിയ പാർട്ടി സി.പി.ഐയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനങ്ങൾക്ക് വേണ്ടി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവർ വോട്ട് ചെയ്തത്. അല്ലാതെ പ്രതിപക്ഷത്തിന്‍റെ അപവാദ പ്രചരണങ്ങൾക്കല്ല. എൽ.ഡി.എഫ് വിജയത്തെ വില കുറച്ചു കാണുന്ന പ്രതിപക്ഷത്തോട് എന്ത് പറയാനാണെന്നും കാനം വ്യക്തമാക്കി.
ഇടതുപക്ഷ ഇല്ലാതാക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. ജനങ്ങളുടെ വിധിയെഴുത്ത് തിരിച്ചറിഞ്ഞ് സർക്കാറിനെതിരായ അപവാദ പ്രചരണങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്നും കാനം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.