തിരുവനന്തപുരം: യു.ഡി.എഫിലേക്കുള്ള മുസ് ലിം ലീഗ് നേതാവ് എം.കെ മുനീറിന്‍റെ ക്ഷണം ഗൗരവമുള്ളതല്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മുനീറിന് മുന്നണിയിലേക്ക് ക്ഷണിക്കാനുള്ള അവകാശമുണ്ട്. ബാക്കി കാര്യം പിന്നെ പറയാമെന്നും കാനം രാജേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ദേശീയതലത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന മതേതര ചേരിക്കൊപ്പം സി.പി.ഐ നിലകൊള്ളണമെന്നാണ് എം.കെ. മുനീർ ആവശ്യപ്പെട്ടത്. കേരളത്തിൽ സി.പി.ഐ യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിക്കണം. ദേശീയതലത്തിൽ മതേതര ചേരിയുടെ പ്രാധാന്യം മാർക്സിസ്റ്റ് പാർട്ടി ഇപ്പോഴും മനസിലാക്കുന്നില്ലെന്നും മുനീർ പറഞ്ഞു.
രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ സി.പി.ഐ കശ്മീരിൽ പങ്കെടുത്തിട്ടുണ്ട്. മതേതര ചേരി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവർ ഇടതുപക്ഷത്തും ഉണ്ട്. അവർ ഇനി തെരഞ്ഞെടുപ്പ് സമയത്ത് എങ്ങനെയാകും പ്രതികരിക്കുകയെന്ന് ഇപ്പോൾ പറയാൻ പറ്റില്ല.
മാർക്സിസ്റ്റ് പാർട്ടി ഇപ്പോഴും മതേതര ചേരിയുടെ പ്രാധാന്യം മനസിലാക്കുന്നില്ല. സി.പി.ഐക്ക് ഇടതുമുന്നണിക്ക് പുറത്തു വന്നും മത്സരിക്കാമല്ലോ. ജോഡോ യാത്ര നടന്ന സമയത്ത് രാഹുൽ ഗാന്ധിക്ക് കൈ കൊടുത്തു കൊണ്ട് ജോഡോ യാത്രയുടെ സമയത്ത് അവർ സ്വീകരിച്ച നിലപാട് അതാണെന്നും എം.കെ. മുനീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.