തിരുവനന്തപുരം: ഗവർണർ പദവി രാജി വെക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ ഗവർണർ ഇടപെടേണ്ടതില്ല. 157 സ്റ്റാഫുകളുള്ള രാജ്ഭവനിൽ എന്താണ് നടക്കുന്നതെന്നും ഗവർണർ ചോദിച്ചു.
ഗവർണറടേത് ബ്ലാക് മെയിൽ രാഷ്ട്രീയമാണ്. ഗവർണർ ഭരണഘടനാ സ്ഥാപനമാണെന്ന് ഓർക്കണം. ഗവർണറുടെ യാത്രകളെക്കുറിച്ചൊന്നും സർക്കാർ ചോദിക്കുന്നില്ല. ഗവർണറുടെ മൂന്നാർ യാത്രയുടെ ചെലവ് സർക്കാർ ചോദിക്കുന്നില്ലല്ലോയെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. സർക്കാർ ഗവർണറുടെ മുന്നിൽ കീഴടങ്ങാൻ പാടില്ലെന്നും കാനം പറഞ്ഞു. നയപ്രഖ്യാപനം വായിക്കേണ്ടത് ഗവർണറുടെ ബാധ്യതയാണ്. അതിന് പറ്റില്ലെങ്കിൽ അദ്ദേഹം രാജിവെക്കേണ്ടി വരുമെന്നും കാനം കൂട്ടിച്ചേർത്തു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനത്തെക്കുറിച്ചുളള ഗവർണറുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു കാനം രാജേന്ദ്രൻ. ഗവർണർ പദവിയേ വേണ്ടെന്നാണ് സി.പി.ഐ നിലപാട്. അലങ്കാരത്തിനായി എന്തിനാണ് ഇങ്ങനെയൊരു പദവിയെന്നും കാനം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.