മൂന്നാർ യോഗം എന്തിനെന്ന്​​ കാനം രാജേന്ദ്രൻ

കോട്ടയം: മുന്നാർ വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ച്​ചേർത്ത സർവകക്ഷി യോഗം എന്തിനെന്ന്​ സി.പി.​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. യോഗം ചേരുന്നതിൽ കുഴപ്പമില്ല. അതിൽ പ​െങ്കടുക്കേണ്ടവർക്ക്​ അതാകാം. യോഗ തീരുമാനം അനുസരിച്ചല്ല നിയമങ്ങൾ അനുസരിച്ചാണ്​ കാര്യങ്ങൾ മുന്നോട്ട്​ പോകേണ്ടതെന്നും കാനം പറഞ്ഞു. 

മുന്നാർ വിഷയത്തിൽ സി.പി.എം–സി.പി.​െഎ ഭിന്നതയില്ലെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

നേരത്തെ കോട്ടയത്തെ യോഗത്തിൽ പ​െങ്കടുത്തത്​ കൊണ്ടാണ്​ മുന്നാറിലെ യോഗത്തിൽ നിന്ന്​ വിട്ടുനിന്നതെന്ന്​ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ പറഞ്ഞിരുന്നു. മൂന്നാറിൽ റവന്യൂ സെക്രട്ടറി യോഗം വിളിച്ചത്​ നിയമപരമല്ലെന്ന്​ സി.പി.​െഎ നേതാവ്​  പ്രകാശ്​ ബാബു നിലപാടെടുത്തിരുന്നു.

Tags:    
News Summary - kanam rajendran statenent about munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.