കോടിയേ​രിയുടെ പ്രസ്​താവന സ്വാഗതം ചെയ്യുന്നു –കാനം

കോട്ടയം: ശത്രുവർഗത്തി​െൻറ കുത്തിത്തിരുപ്പുകളെ ഇടതുപക്ഷം ഒന്നിച്ച് നേരിടണമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​െൻറ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കവെയാണ് കാനം ഇക്കാര്യം പറഞ്ഞത്.

മുന്നണിയെ നന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചില കാര്യങ്ങൾ പറയേണ്ടി വന്നത്. സർക്കാറിനെ ശക്തിപ്പെടുത്താനാണ് സി.പി.െഎ അന്നും ഇന്നും ശ്രമിച്ചത്. പ്രതിപക്ഷത്തിന് ആയുധമാക്കാൻ കഴിയുന്ന ഒരു വാക്കോ പ്രവൃത്തിയോ സി.പി.െഎയിൽ നിന്ന് ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി പിണറായി വിജയന് മുതലാളികളുടെ മുഖമാണെന്ന് പറഞ്ഞിട്ടില്ല. ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുണ്ടാകുേമ്പാൾ ചില കാര്യങ്ങൾ പറയേണ്ടിവരും. സി.പി.െഎയും സി.പി.എമ്മും തമ്മിൽ പ്രശ്നമില്ല. മലപ്പുറം തെരഞ്ഞെടുപ്പിൽ അത് കണ്ടതാണ്. ചില സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ പറയേണ്ടിവരും. അത് ഇനിയും പറയും. ഇതുമായി ബന്ധപ്പെട്ട് എവിടെയും ചർച്ചക്ക് തയ്യാറാണ്. പ്രായം കൂടിയ  പാർട്ടിയെന്ന നിലയിലാണ് സി.പി.െഎയെ കോടിയേരി വല്യേട്ടൻ എന്ന് വിശേഷിപ്പിച്ചതെങ്കിൽ അത് ശരിയാണ് . സി.പി.െഎ 1925ലും സി.പി.എം 1964ലുമാണ് രൂപീകരിച്ചത്. മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയുമായി മുന്നോട്ട് പോകുമെന്നും കാനം കൂട്ടിച്ചേർത്തു.

 

 

Tags:    
News Summary - kanam said kodiyeri comment welcome

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.