മൂന്നാർ: മുഖ്യമന്ത്രിയുടെ സർവകക്ഷിയോഗ നിർദേശം തള്ളി കാനം 

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കൈയേറ്റം ഒഴിപ്പിക്കാൻ സർവകക്ഷിയോഗം വിളിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയ​െൻറ നിലപാട് തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. 2010െലയും 2011ലെയും കോടതിവിധികളാണ് ഉദ്യോഗസ്ഥർ നടപ്പാക്കിയത്. കോടതിവിധി നടപ്പാക്കുന്നതിന് സർവകക്ഷിയോഗം വിളിക്കാനാവില്ല. ഭരണപരിചയവും പൊതുപ്രവർത്തനത്തിൽ പാരമ്പര്യവുമുള്ളയാളാണ് മുഖ്യമന്ത്രി. ഒരാൾ നന്നാവുന്നതിനെ മോശമായി പറയാനാവില്ലെന്നും കാനം പിണറായിയുടെ നിലപാടിനെ പരിഹസിച്ചു.

ക്രിസ്തുദേവ​െൻറ കുരിശല്ല, കൈയേറ്റത്തി​െൻറ കുരിശാണ് പാപ്പത്തിചോലയിൽ സ്ഥാപിച്ചതെന്നും അദ്ദേഹം ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു. സി.പി.ഐ കുരിശുയുദ്ധമോ നിഴൽയുദ്ധമോ നടത്തുന്നില്ല. സർക്കാറി​െൻറ നയമാണ് റവന്യൂമന്ത്രി നടപ്പാക്കിയത്. മുഖ്യമന്ത്രിക്ക് അത് ബോധ്യപ്പെടേണ്ടതാണ്. ഭൂമി ഒഴിപ്പിച്ചത് ഭൂസംരക്ഷണനിയമം അനുസരിച്ചാണ്. വൻകിട കൈയേറ്റക്കാരുടെ ലിസ്റ്റ് റവന്യൂവകുപ്പി​െൻറ പക്കലുണ്ട്. അതനുസരിച്ച് വരുംദിവസങ്ങളിൽ ഒഴിപ്പിക്കൽ തുടരും.

വൻകിട കൈയേറ്റക്കാരെ ഒഴിപ്പിക്കുന്ന കാര്യത്തിൽ എൽ.ഡി.എഫ് ഒറ്റക്കെട്ടാണ്.144 പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയെ അറിയിക്കണമെന്ന നിർബന്ധം തെറ്റിദ്ധാരണയാണ്. അത് പ്രായോഗികമല്ല. ഒഴിപ്പിക്കലിനെതിരെ സംസാരിക്കുന്നവർക്ക് സ്ഥാപിത താൽപര്യങ്ങളുണ്ട്. വിവേകപൂർവം ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ നിർദേശം എല്ലാക്കാര്യത്തിലും പാലിക്കണം. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽ കൊണ്ടുവന്നാൽ തിരുത്താം. കുരിശ് സ്ഥാപിച്ചത് ആത്മീയ വ്യവസായ ഗ്രൂപ്പാണ്. ക്രൈസ്തവസഭ ഇക്കാര്യം ഏറ്റെടുത്തിട്ടില്ല. എല്ലാ നടപടികളും പാലിച്ചാണ് പൊളിച്ചത്. ഒഴിപ്പിക്കലിനുള്ള പ്രവർത്തനം മൂന്നുമാസമായി നടക്കുകയാണെന്നും അത് ഇനിയും തുടരുമെന്നും കാനം പറഞ്ഞു.

Tags:    
News Summary - kanam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.