തിരുവനന്തപുരം: കണ്ടല സഹകരണബാങ്കിൽ ഇ.ഡി ഇടപെടലിന് വഴിത്തിരിവായി എൻ. ഭാസുരാംഗന്റെ വെളിപ്പെടുത്തൽ. എൽ.ഡി.എഫിലെ ഉന്നതനേതാവാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് ഇ.ഡിയോടും മാധ്യമങ്ങളോടും അദ്ദേഹം വെളിപ്പെടുത്തിയത്. സി.പി.എം എം.എൽ.എയായ ഇദ്ദേഹത്തെ കേന്ദ്രീകരിച്ചും ഇ.ഡി അന്വേഷണത്തിന് സാധ്യത തെളിഞ്ഞതോടെ വരുംദിവസങ്ങളിൽ ഇടതുമുന്നണിയിലെ രാഷ്ട്രീയചർച്ച കൂടിയാകും കണ്ടല ബാങ്ക് ക്രമക്കേട്. സി.പി.ഐ പുറത്താക്കിയെങ്കിലും ഇന്നലെ താനെങ്ങനെ പാർട്ടിയിൽ പ്രവർത്തിച്ചിരുന്നോ അതുപോലെ ഇനിയങ്ങോട്ടും പ്രവർത്തിക്കുമെന്നുമുള്ള ഭാസുരാംഗന്റെ പ്രതികരണം നൽകുന്ന സൂചനയും മറ്റൊന്നല്ല.
സർക്കാറിനെതിരെയും ഭാസുരാംഗൻ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കേരള ബാങ്ക് സി.സി അക്കൗണ്ടിലെ 24 കോടി രൂപയുടെ കുടിശ്ശികയും 10 കോടിയുടെ കടാശ്വാസ കുടിശ്ശികയും സർക്കാർ ലഭ്യമാക്കാത്തതിനാലാണ് തങ്ങൾക്ക് 34 കോടിയുടെ കുടിശ്ശികയുണ്ടായതെന്നുപറഞ്ഞ് അദ്ദേഹം സർക്കാറിനെയാണ് പ്രതിസ്ഥാനത്ത് നിർത്തിയത്. ഇക്കാര്യങ്ങളെല്ലാം ഇ.ഡിയുടെ ചോദ്യചെയ്യലിലും ഭാസുരാംഗൻ ഉന്നയിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.