തിരുവനന്തപുരം : കേരള ബാങ്കി്റെ "മിഷൻ കണ്ടല 2025" പദ്ധതിയുടെ ഭാഗമായി 2024 സെപ്തംബർ 12ന് സംഘത്തിൽ സ്വർണപണയ വായ്പ പദ്ധതി പുനരാരംഭിച്ചുവെന്ന് മന്ത്രി വി.എൻ. വാസവൻ. കാട്ടാക്കട കണ്ടല ബാങ്കിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രി ലീസിന് നൽകുന്നതിന് താൽപര്യപത്രം ക്ഷണിക്കാൻ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിക്ക് അനുമതി നൽകിയെന്നും ഐ.ബി. സതീഷിന് മന്ത്രി രേഖാമൂലം നിയമസഭയിൽ മറുപടി നൽകി.
കണ്ടല ബാങ്കിന്റെ കടിശ്ശിക കുറച്ച് നിക്ഷേപകരുടെ നിക്ഷേപം തിരികെ നൽകുന്നതിനായി കണ്ടല ബാങ്കിന് മാത്രമായി മൂന്ന്മാസകാലയളവിലേക്ക് കുടിശ്ശിക നിവാരണ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു തുടങ്ങി. കാർഷിക കടാശ്വാസ കമീഷനിൽ നിന്നും കണ്ടല ബാങ്കിന് അനുവദിച്ചിട്ടുള്ളതും കേരള ബാങ്ക് തടഞ്ഞുവച്ചിട്ടുള്ളതുമാ യ 2,25,38,538 രൂപ സംഘത്തിന് ലഭ്യമാക്കുന്നത് കേരള ബാങ്കിന് നിർദേശം നൽകി.
തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിക്കുന്നതി നുള്ള പ്രാഥമിക നടപടികൾസ്വീകരിച്ചു. വായ്പ ഇനത്തിൽ ബാങ്കിന് ലഭ്യമാക്കേണ്ട തുക തിരികെ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിച്ചു. ആർബിട്രേഷൻ, എക്സിക്യൂഷൻ നടപടികൾ വേഗത്തിലാക്കുന്നതിന് വകുപ്പിൽ നിന്നുള്ള സെയിൽ ആഫീസറുടെ (എ ആൻഡ് ഇ ഇൻസ്പെക്ടറുടെ ) സേവനം ലഭ്യമാക്കി.
2024 ജൂലൈ മൂന്നിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരള ബാങ്ക് ഡി.ജി.എം, പി.എ.സി.എസിന്റെ ചുമതലയുള്ള സീനിയർ മാനേജർ, അഡ്മിനിസ്ട്രേറ്റീവ് അംഗങ്ങൾ, സംഘം ജീവനക്കാർ എന്നിവർ ഉൾപ്പെടുന്ന യോഗം ചേരുകയും റിക്കവറി പ്രവർത്തനങ്ങൾക്ക് ടീമുകൾ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങി. ആഴ്ചതോറും സംഘം തല റിവ്യൂ യോഗവും, മാസത്തിൽ ഒരു തവണ കേരള ബാങ്കിന്റെ റിവ്യൂ യോഗവും നടത്തി വരുന്നുവെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.
കണ്ടല സഹകരണ ബാങ്കിനെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരുന്നതിന് പുനരുദ്ധാരണ പാക്കേജ് തയാറാക്കി സർക്കാരിലേക്ക് സമർപ്പിക്കുകയും ആയതുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ 2024 ജൂലൈ മൂന്നിന് യോഗം ചേർന്നിരുന്നുവെന്നും മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.