കാസർകോട്: ‘‘നമ്മളെ കുട്ടികൾക്ക് ഇനി ഒന്നാംക്ലാസ് മുതൽ നാല് ഭാഷ പഠിക്കേണ്ടിവരും... അത് അവർക്ക് വെലിയ ഭാരമാകും. അങ്ങനെയാവുേമ്പാ... കന്നട ഒഴിവാക്കി മലയാളം പഠിപ്പിക്കാൻ പേരൻറ്സ് തയാറാകും. ക്രമേണ കാസർകോടിെൻറ മണ്ണിൽ നമ്മക്ക് മാതൃഭാഷ ഇല്ലാതാകും...’’ സംസ്ഥാനത്തെ സ്കൂളുകളിൽ മലയാളം നിർബന്ധമാക്കുന്ന നിയമം നടപ്പാക്കുേമ്പാൾ കാസർകോെട്ട സ്കൂളുകളിൽനിന്ന് ക്രമേണ കന്നടഭാഷ പൂർണമായി ഇല്ലാതാകുമെന്ന ആശങ്കയാണ് കന്നട പോരാട്ടസമിതി പ്രസിഡൻറ് കെ.എം. ബള്ളിക്കൂറായ പങ്കുവെക്കുന്നത്.
മലയാളഭാഷാ പഠനനിയമം സംസ്ഥാന നിയമസഭ അംഗീകരിച്ചതോടെ കന്നട മാതൃഭാഷയാക്കിയ കാസർകോെട്ട ഭാഷ ന്യൂനപക്ഷവിഭാഗങ്ങളിൽ ആശങ്ക ഇരട്ടിച്ചിരിക്കുകയാണ്. കന്നഡ മീഡിയത്തിൽ വിദ്യാർഥികൾക്ക് മാതൃഭാഷക്ക് പുറമെ ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്കൊപ്പം നാലാമതൊരു ഭാഷകൂടി പഠിക്കേണ്ടി വരുമെന്നതാണ് ഇവരെ അലട്ടുന്ന പ്രശ്നം. മലയാളം മാതൃഭാഷയാക്കിയവർക്ക് മൂന്നു ഭാഷകൾ പഠിച്ചാൽ മതിയാകും. ഇത് വിദ്യാർഥികൾക്കിടയിൽ അസന്തുലിതാവസ്ഥയുണ്ടാകാൻ ഇടയാക്കുമെന്നും അവരുടെ പഠനശേഷിയെ ബാധിക്കുമെന്നുമാണ് കന്നട പോരാട്ടസമിതിയുടെ വാദം.
പഠനഭാരം കുറക്കുന്നതിന് കുട്ടികൾ കന്നട പഠിക്കുന്നത് ഒഴിവാക്കാൻ രക്ഷിതാക്കൾ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാകുമെന്നും ജില്ലയിലെ സ്കൂളുകളിൽ കന്നഡ മീഡിയം പൂർണമായി ഇല്ലാതാകുമെന്നും ബള്ളിക്കൂറായ പറയുന്നു. ഇത് കന്നട മീഡിയം അധ്യാപകരുടെ ജോലിയെയും ബാധിക്കുമെന്നാണ് പറയുന്നത്. ഇൗവർഷം മുതൽ ഒന്ന് മുതൽ പത്തുവരെ ക്ലാസുകളിൽ നിർബന്ധമായും മലയാളം പഠിപ്പിക്കണമെന്നും ഇത് നടപ്പാക്കാത്തപക്ഷം പ്രധാനാധ്യാപകനിൽനിന്ന് പിഴയീടാക്കുമെന്നുമാണ് നിയമത്തിെൻറ മൂന്നാം ഖണ്ഡത്തിൽ പറയുന്നത്.
പ്രൈമറി വിദ്യാർഥികൾക്ക് നാലുഭാഷകൾ പഠിക്കാനുള്ള ശേഷിയുണ്ടോ എന്ന് പരിശോധിക്കാനും ആവശ്യമായ അധ്യാപക തസ്തികകൾ സൃഷ്ടിക്കാനും സംവിധാനം ഒരുക്കാതെയാണ് തിരക്കിട്ട് നിയമം നടപ്പാക്കാൻ തീരുമാനിച്ചതെന്ന് കന്നട പോരാട്ടസമിതിക്ക് ആക്ഷേപമുണ്ട്. എന്നാൽ, ഇത്തരം വാദഗതികൾ കന്നടമേഖലയിലെ എയ്ഡഡ് സ്കൂൾ മാനേജ്മെൻറ് ലോബിയുടെയും കന്നടഭാഷ സംരക്ഷണത്തിെൻറ പേരിൽ കർണാടക സർക്കാറിൽ നിന്ന് ഫണ്ട് സ്വീകരിച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനാണെന്ന എതിർവാദവും ഉയരുന്നുണ്ട്.
ജില്ലയിൽ മുൻകാലത്തെ അപേക്ഷിച്ച് കന്നടഭാഷ പഠിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുകയാണെന്നും കന്നട മീഡിയം ക്ലാസുകളിൽ വേണ്ടത്ര കുട്ടികളെ കിട്ടാനില്ലാത്ത സ്ഥിതിയുണ്ടെന്നും ജില്ല വിദ്യാഭ്യാസ ഒാഫിസിലെ ഉദ്യോഗസ്ഥർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.