അൻവർ ചെയ്തത് ഒരു എം.എൽ.എയും ചെയ്യാൻ പാടില്ലാത്ത കാര്യം -സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: പി.വി അൻവർ എം.എൽ.എ വനംവകുപ്പിനെതിരെ പറയുന്ന ആരോപണങ്ങളിൽ ഒരു കഴമ്പുമില്ലെന്നും എം.എൽ.എയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് അൻവർ ചെയ്തതെന്നും സി.പി.എം മലപ്പുറം ജില്ല സെക്രട്ടറി വി.പി.അനിൽ പറഞ്ഞു.

ഡി.എഫ്്.ഒ ഓഫീസ് അടിച്ച് തകർത്ത അൻവറിനെതിരായ പൊലീസ് നടപടി നീതിപൂർവമാണെന്നും രാഷ്ട്രീയ ലാഭം നോക്കിയാണ് പ്രതിപക്ഷം അൻവറിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അൻവറിന്റെ ജാഥക്ക് ആളില്ലാത്ത സ്ഥിതിയായിരുന്നു. അത് അവസാനിപ്പിക്കാൻ കണ്ടെത്തിയ മാർഗമായിരുന്നു വനംവകുപ്പ് ഓഫീസ് ആക്രമണമെന്ന് അനിൽ പറഞ്ഞു.

അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകി. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനക്കും ഫേസ്ബുക്ക് പോസ്റ്റിടാൻ വരെ സാവകാശം അനുവദിച്ചു. രാത്രിയിൽ അറസ്റ്റ് വേണ്ടിയിരുന്നോ എന്നാണ് പലരും ചോദിക്കുന്നത്. പകൽ സർക്കാർ ഓഫീസിൽ ഇത് വേണ്ടിയിരുന്നോ എന്നാണ് തിരിച്ചു ചോദിക്കാനുള്ളതെന്നും അനിൽ പറഞ്ഞു.

Tags:    
News Summary - PV Anwar did something no MLA should do - CPM Malappuram District Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.