തിരുവനന്തപുരം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ റിമാൻഡിലായ പി.വി.അൻവർ എം.എൽ.എക്ക് പിന്തുണയുമായി യു.ഡി.എഫ്. സി.പി.എമ്മിന്റെ പ്രതികാര നടപടിയാണ് അറസ്റ്റ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതികരിച്ചു.
പിണറായി വിജയനെയും ഉപജാപക സംഘത്തെയും എതിർക്കുന്ന ആർക്കും ഈ ഗതി വരുമെന്ന സന്ദേശമാണ് അൻവറിന്റെ അറസ്റ്റിലൂടെ സർക്കാർ നൽകുന്നതെന്ന് സതീശൻ കുറ്റപ്പെടുത്തി.
നിരന്തരം ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ തടയുന്നതിൽ വരുത്തുന്ന ഗുരുതരമായ വീഴ്ചയും ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന വനനിയമ ഭേതഗതയിയേയും എതിർത്താണ് അൻവറിന്റെ നേതൃത്വത്തിൽ സമരം നടന്നത്. സമരത്തിൽ ഉന്നയിക്കപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് പകരം സമരം ചെയ്തവരെ കൊടുംകുറ്റവാളികളിയെ പോലെ അറസ്റ്റ് ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. രാത്രി വീടുവളഞ്ഞ് അറസ്റ്റ് ചെയ്തത് സി.പി.എമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
പൊതുപ്രവർത്തകനും എം.എൽ.എയുമായ പി.വി അൻവറിനെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയും പ്രതികരിച്ചിരുന്നു. അൻവറിന്റെ അറസ്റ്റ് ന്യായമായ നടപടിയല്ലെന്ന് എം.എം ഹസ്സനും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.