കി​യാ​ൽ ര​ണ്ടാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ക​ണ്ണൂ​ർ എ​യ​ർ​പോ​ർ​ട്ട് ​െഡ​വ​ല​പ്മെൻറ്​ ഫോ​റ​ത്തി​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ

ന​ട​ന്ന ച​ർ​ച്ച​യി​ൽ വി​നോ​ദ് നാ​രാ​യ​ണ​ൻ സം​സാ​രി​ക്കു​ന്നു

കണ്ണൂർ വിമാനത്താവളം: ആശങ്കകളും പ്രതീക്ഷകളും പങ്കുവെച്ച്​ ​സംവാദം

ക​ണ്ണൂ​ര്‍: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​െൻറ ര​ണ്ടാം വാ​ർ​ഷി​ക​ത്തി​ൽ ആ​ശ​ങ്ക​ക​ളും പ്ര​തീ​ക്ഷ​ക​ളും പ​ങ്കു​വെ​ച്ച്​ ക​ണ്ണൂ​ര്‍ എ​യ​ര്‍പോ​ര്‍ട്ട് ​െഡ​വ​ല​പ്‌​മെൻറ്​ ഫോ​റം. ചേം​ബ​ർ ഹാ​ളി​ൽ ​േഫാ​റം സം​ഘ​ടി​പ്പി​ച്ച ടേ​ബി​ൾ ടോ​ക്കി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ കാ​ര്യ​ങ്ങ​ൾ ച​ർ​ച്ച​യാ​യി. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ കി​യാ​ലു​മാ​യും കേ​ന്ദ്ര- സം​സ്​​ഥാ​ന സ​ർ​ക്കാ​റു​ക​ളു​മാ​യും ഇ​ട​പെ​ട്ട്​ സ​മ്മ​ർ​ദം ശ​ക്​​തി​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ചു.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വി​ദേ​ശ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്ക്​ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ്​ വ​ലി​യ പ്ര​ശ്​​ന​മെ​ന്ന്​ ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. വ്യോ​മ​യാ​നേ​ത​ര വ​രു​മാ​ന​ത്തി​നു ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങു​ന്ന​തി​നു കി​യാ​ല്‍ നി​ര്‍ദേ​ശി​ക്കു​ന്ന മാ​ന​ദ​ണ്ഡം ല​ഘൂ​ക​രി​ക്ക​ണം. ഒ​ന്നോ ര​ണ്ടോ ദി​വ​സം കൊ​ണ്ട് ന​ട​പ്പാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ള്‍ പോ​ലും ര​ണ്ടു വ​ര്‍ഷ​മാ​യി​ട്ടും ന​ട​പ്പാ​യി​ല്ല.

വി​മാ​ന​ത്താ​വ​ള ഉ​ദ്ഘാ​ട​ന ഘ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ന്നു പ്ര​ഖ്യാ​പി​ച്ച കാ​ര്‍ഗോ കോം​പ്ല​ക്‌​സ് ന​ട​പ്പാ​യി​ല്ല. ഡ്യൂ​ട്ടി ഫ്രീ ​ഷോ​പ് ഇ​ല്ലാ​ത്ത​തു ക​ണ്ണൂ​രി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രെ പി​ന്നോ​ട്ട​ടി​പ്പി​ക്കു​ന്നു. ഇ​വ ഉ​ട​ന്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്ക​ണം. ഏ​റ്റ​വും കൂ​ടു​ത​ല്‍ യാ​ത്ര​ക്കാ​രു​ണ്ടാ​കു​ന്ന ജി​ദ്ദ​യി​ലേ​ക്ക് ഉ​ട​ന്‍ വി​മാ​ന സ​ര്‍വി​സ് തു​ട​ങ്ങ​ണം. കോ​വി​ഡ് കാ​ല​ത്ത് ആ​ഭ്യ​ന്ത​ര യാ​ത്ര​ക്കാ​ര്‍ കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ര്‍വി​സ് ക​ണ്ണൂ​രി​ല്‍ എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി വേ​ണം.

വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള വാ​ഹ​ന പാ​ര്‍ക്കി​ങ് ഫീ​സ് അ​നാ​വ​ശ്യ​മാ​യി വ​ര്‍ധി​പ്പി​ച്ച​തു പി​ന്‍വ​ലി​ക്ക​ണം. നി​ല​വി​ലു​ള്ള ടാ​ക്‌​സി നി​ര​ക്ക് കു​റ​ക്കു​ന്ന​തോ​ടൊ​പ്പം ഷെ​യ​ര്‍ ടാ​ക്‌​സി പ​ദ്ധ​തി കൂ​ടി ന​ട​പ്പാ​ക്ക​ണം. വ​ട​ക്കേ മ​ല​ബാ​റി​ലെ തീ​ര്‍ഥാ​ട​ക​രെ ല​ക്ഷ്യ​മി​ട്ട് ഹ​ജ്ജ് എ​മ്പാ​ര്‍ക്കേ​ഷ​ന്‍ കേ​ന്ദ്രം ക​ണ്ണൂ​രി​ലും സ്ഥാ​പി​ക്ക​ണം.

വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​നു ഐ.​പി.​എ​ല്‍, ഐ.​എ​സ്.​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ത്താ​ന്‍ അ​നു​യോ​ജ്യ​മാ​യ സ്‌​റ്റേ​ഡി​യം ക​ണ്ണൂ​രി​ല്‍ സ്ഥാ​പി​ക്ക​ണം. വി​മാ​ന​ത്താ​വ​ള​ത്തി​നെ അ​പ​കീ​ര്‍ത്തി​പ്പെ​ടു​ത്താ​ൻ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഫോ​റ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. ഫോ​റം ചെ​യ​ര്‍മാ​ന്‍ കെ. ​വി​നോ​ദ് നാ​രാ​യ​ണ​ന്‍, ക​ണ്‍വീ​ന​ര്‍ എ.​കെ. ഹാ​രി​സ്, ഹ​നീ​ഷ് വാ​ണി​യം​ക​ണ്ടി, എ​ന്‍.​പി.​സി. രം​ജി​ത്, വി.​ജെ. സ​ഞ്ജീ​വ്, മ​ഹേ​ഷ് ച​ന്ദ്ര​ബാ​ലി​ഗ, സി.​വി. ദീ​പ​ക്, എം.​കെ. ഷ​റ​ഫു​ദ്ദീ​ന്‍, സ​ഞ്ജ​യ് ആ​റാ​ട്ടു​പൂ​വ​ന്‍, സ​ച്ചി​ന്‍ സൂ​ര്യ​കാ​ന്ത് തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Kannur Airport: Discussion sharing concerns and expectations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.