കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ആറ് റോഡുകൾ നാലു വരിയായി വികസിപ്പിക്കാനുള്ള അെലയിൻമെൻറ് പ്രപ്പോസൽ രണ്ടുമാസത്തിനകം സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. അെലയിൻമെൻറ് നിശ്ചയിച്ച് വിശദമായ േപ്രാജക്ട് റിപ്പോർട്ട് (ഡി.പി.ആർ) തയാറാക്കാനുള്ള ഏജൻസിയെ എത്രയും വേഗം നിശ്ചയിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
ഡി.പി.ആർ നാലുമാസത്തിനകം തയാറാക്കാനാണ് യോഗത്തിൽ ധാരണയായത്. ജനങ്ങൾക്ക് കഴിയാവുന്നത്ര ബുദ്ധിമുട്ട് കുറച്ചുവേണം ഭൂമി ഏറ്റെടുക്കൽ നടപടികൾ. റോഡ് വികസനത്തിെൻറ ഭാഗമായി കടകൾ ഒഴിപ്പിക്കുമ്പോൾ വാടകക്കാരായി കച്ചവടംചെയ്യുന്നവരുടെ പ്രശ്നംകൂടി കണക്കിലെടുക്കേണ്ടതുണ്ട്. നഷ്ടപരിഹാരം ഉടമകൾക്കാണ് നൽകുക. എന്നാൽ, ഒഴിപ്പിക്കപ്പെടുന്ന കെട്ടിടങ്ങളിലെ വാടകക്കാർക്ക് ജോലി നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകും. ഇവരെ എങ്ങനെ പുനരധിവസിപ്പിക്കാമെന്ന കാര്യംകൂടി പരിഗണിച്ച് ആവശ്യമായ നടപടികൾ കൈെക്കാള്ളണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.
നാലുവരിയാക്കി വികസിപ്പിക്കുന്ന റോഡുകളുടെ അെലയിൻമെൻറ് പ്രപ്പോസൽ രണ്ടുമാസത്തിനകം കിഫ്ബി ബോർഡിന് സമർപ്പിക്കും. തലശ്ശേരി- കൊടുവള്ളി- എയർപോർട്ട് റോഡ് വീതി കൂട്ടുമ്പോൾ വടക്കുമ്പാട്, ചമ്പാട് സ്കൂളുകൾ ഒഴിവാക്കി അെലയിൻമെൻറ് തയാറാക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. പടന്നക്കര വളവ് ഒഴിവാക്കി ആവശ്യമായ മാറ്റംവരുത്താൻ യോഗത്തിൽ ധാരണയായി. മേലെ ചൊവ്വ-മട്ടന്നൂർ റോഡിെൻറ ചക്കരക്കല്ല് വരെയുള്ള ഭാഗത്ത് റോഡിെൻറ പ്രതലം പുതുക്കുന്ന പ്രവൃത്തി പൂർത്തിയായതായി പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
ബാക്കിഭാഗത്തെ പ്രവൃത്തി നവംബർ 15നകം പൂർത്തിയാക്കും. താഴെ ചൊവ്വ-കാപ്പാട്--അഞ്ചരക്കണ്ടി-മട്ടന്നൂർ നിലവിലുള്ള റോഡ് ഏഴു മീറ്ററാക്കി ടാർചെയ്യുന്ന പ്രവൃത്തിയും നവംബർ 15നകം തീർക്കും. തലശ്ശേരി- വളവുപാറ കെ.എസ്.ടി.പി റോഡിെൻറ പ്രവൃത്തി 2018 െസപ്റ്റംബറോടെ പൂർത്തിയാക്കാൻ കഴിയുംവിധം പുരോഗമിക്കുകയാണ്. ഏഴിൽ നാല് പാലങ്ങളുടെ നിർമാണം പൂർത്തിയായി. മൂന്ന് പാലത്തിെൻറ നിർമാണം ആരംഭിച്ചു. കൊടുവള്ളി റെയിൽവേ മേൽപാലത്തിെൻറ ഭൂമി ഏറ്റെടുക്കൽ നടപടികളായതായി ജില്ല കലക്ടർ മിർ മുഹമ്മദലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.