കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്​ വീണ്ടും ഫോണുകൾ പിടികൂടി

കണ്ണൂർ: കണ്ണൂർ സെ​ൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ വീണ്ടും ഫോണുകൾ പിടികൂടി. രണ്ട്​ സ്​മാർട്ട്​ഫോണുകൾ ഉൾപ് പടെ ഏഴ്​ ഫോണുകളാണ്​ കണ്ടെത്തിയത്​. ജയിൽ സൂപ്രണ്ടിൻെറ നേതൃത്വത്തിലായിരുന്നു പരിശോധന. ഇത്​ മൂന്നാം തവണയാണ്​ ജയിലിൽ നിന്ന്​ ഫോണുകൾ പിടികൂടുന്നത്​.

കഴിഞ്ഞ ദിവസങ്ങളിലും കണ്ണൂർ സെ​ൻട്രൽ ജയിലിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനകളിൽ അഞ്ച്​ സ്​മാർട്ട്​ ഫോൺ ഉൾപ്പടെ 10 ഫോണുകളാണ്​ കണ്ടെത്തിയത്​. നാല്​ പവർ ബാങ്കുകളും പിടിച്ചെടുത്തിരുന്നു. രാഷ്​ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽ നിന്നായിരുന്നു നാല്​ സ്​മാർട്ട്​ ഫോണുകളും മൂന്ന്​ പവർ ബാങ്കുകളും ലഭിച്ചത്​.

ജയിൽ ഡി.ജി.പി ഋഷിരാജ്​ സിങ്ങിൻെറ നേതൃത്വത്തിലാണ്​ കണ്ണൂർ സെൻട്രൽ ജയിലിലെ പരിശോധനകൾ ആരംഭിച്ചത്​. അന്ന്​ ഫോണിന്​ പുറമേ ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളും പിടിച്ചെടുത്തിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിൽ കഞ്ചാവും ഫോണും കണ്ടെത്തിയിരുന്നു.

Tags:    
News Summary - Kannur central jail raid-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.