അരുൺ കെ. വിജയൻ 

കണ്ണൂർ കലക്ടർക്ക് പിന്തുണയുമായി ഐ.എ.എസ് അസോസിയേഷൻ

കണ്ണൂർ: എ.ഡി.എം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ കെ. വിജയന് പിന്തുണ പ്രഖ്യാപിച്ച് ഐ.എ.എസ് അസോസിയേഷൻ. എ.ഡി.എമ്മിന്‍റെ മരണം ദുഃഖകര‌മാണെന്നും എന്നാൽ വിഷയത്തിൽ കണ്ണൂർ കലക്ടറെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നതെന്നും അസോസിയേഷന്‍റെ വാർത്താക്കുറിപ്പിൽ പറയുന്നു. കലക്ടർക്കെതിരെ കുടുംബം നിലപാടെടുത്തതിനിടെയാണ് അസോസിയേഷൻ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കലക്ടർക്കെതിരായ വ്യക്തിപരമായ ആക്രമണം അവസാനിപ്പിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

തെ​റ്റു​പ​റ്റി​യെ​ന്ന് എ.​ഡി.​എം പ​റ​ഞ്ഞു​വെ​ന്ന ക​ണ്ണൂ​ർ ക​ല​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന്റെ മൊ​ഴി വി​ശ്വ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എ.​ഡി.​എം ന​വീ​ൻ ബാ​ബു​വി​​ന്റെ കു​ടും​ബം വ്യക്തമാക്കിയിരുന്നു. ക​ല​ക്ട​ർ ആ​ദ്യം പ​റ​യാ​ത്ത മൊ​ഴി​യാ​ണ് പി​ന്നീ​ട് ന​ൽ​കി​യ​തെ​ന്ന് കു​ടും​ബ​ത്തി​നു​വേ​ണ്ടി കോടതിയിൽ ഹാ​ജ​രാ​യ അ​ഭി​ഭാ​ഷ​ക​ൻ വാ​ദി​ച്ചു.

അതേസമയം, എ.​ഡി.​എം ന​വീ​ൻ​ബാ​ബു​വി​ന്റെ മ​ര​ണം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം സി.​പി.​എം ക​ണ്ണൂ​ർ ജി​ല്ല ക​മ്മി​റ്റി ന​ട​ത്തി​യ ​പ്ര​സ്താ​വ​നയാണ് ചൊവ്വാഴ്ച പി.​പി. ദി​വ്യ​ ത​ല​ശ്ശേ​രി പ്രി​ൻ​സി​പ്പ​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ ഏ​റ്റു​പ​റ​ഞ്ഞത്. അ​ഴി​മ​തി​ക്കെ​തി​രെ സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ് ദി​വ്യ സം​സാ​രി​ച്ച​തെ​ന്നും യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ അ​ത്ത​ര​മൊ​രു പ​രാ​മ​ർ​ശം വേ​ണ്ടി​യി​രു​ന്നി​ല്ലെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ദിവ്യയുടെ ജാമ്യഹരജിയിൽ വെള്ളിയാഴ്ചയാണ് വിധിപറയുക. 

Tags:    
News Summary - IAS association support to Arun K vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.