കണ്ണൂർ: കണ്ണൂരിൽ ദസറയുടെ ഭാഗമായി നടന്ന ഗാനമേളക്കിടെ മേയർ അഡ്വ. ടി.ഒ. മോഹനന് മർദനം. ഗാനമേളക്കിടെ സ്റ്റേജിൽ കയറി നൃത്തം ചെയ്യുന്നയാളെ പിടിച്ചുമാറ്റുന്നതിനിടെയാണ് മർദനം.
ഇന്നലെ രാത്രി കണ്ണൂർ ഷെരീഫിന്റെ നേതൃത്വത്തിൽ ഗാനമേളയ്ക്കിടെയായിരുന്നു സംഭവം. കാണികളിൽ ഒരാൾ സ്റ്റേജിലെത്തി നൃത്തം ചെയ്യാൻ തുടങ്ങി. ഇത് കണ്ടാണ് മേയർ സ്റ്റേജിൽ കയറി പിടിച്ചുമാറ്റാൻ എത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ പോലീസ് കേസെടുക്കുകയും പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നഗരത്തിലെ വാണിജ്യ മേഖലയെക്കൂടി ലക്ഷ്യമിട്ടുള്ള വ്യാപാര ഉത്സവമാണ് ‘കണ്ണൂർ ദസറ. ഒക്ടോബര്‍ 15 ന് തുടങ്ങി 23 വരെ കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലാണ് പരിപാടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.