കണ്ണൂർ: പാൽ ഉൽപാദനത്തിൽ കണ്ണൂർ സ്വയം പര്യാപ്തമാകുന്നു. കഴിഞ്ഞ ഡിസംബറിൽ 1.47 ലക്ഷം ലിറ്റർ പാലാണ് ക്ഷീരസംഘങ്ങൾ വഴി സംഭരിച്ചത്. 2020 ഏപ്രിലിൽ പ്രതിദിനം 1.28 ലക്ഷം ലിറ്ററായിരുന്നെങ്കിൽ ഡിസംബറിൽ 1.47 ലക്ഷമായി വർധിച്ചു.
1.32 ലിറ്ററാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പാലുൽപാദനം. ജില്ലയിലെ 224 സംഘങ്ങളിൽ ക്ഷീരകർഷകർ അളന്ന പാലിെൻറ കണക്കാണിത്. പാൽ സംഭരണത്തിൽ മലബാർ മേഖലയിൽ 18 ശതമാനത്തിെൻറ വർധനയുണ്ടായി. ക്ഷീരസംഘങ്ങളിലെത്താതെ 70 മുതൽ 75 ശതമാനം വരെ പാൽ ദിവസേന പ്രാദേശികമായി കർഷകർ വിൽപന നടത്തുന്നുണ്ട്. വീടുകളിലും ഹോട്ടലുകളിലും മറ്റുമായി നാലര ലക്ഷം ലിറ്റർ പാൽ ഇത്തരത്തിൽ ജില്ലയിൽ വിറ്റുപോകുന്നുണ്ട്. നേരത്തെ വിതരണത്തിനായി മിൽമ കർണാടകയിൽനിന്ന് പാൽ എത്തിച്ചിരുന്നെങ്കിലും നിലവിൽ ആവശ്യത്തിനുള്ള പാൽ ഇവിടെ തന്നെ ഉൽപാദിപ്പിക്കുന്നുണ്ട്.
മിൽമയുടെ രണ്ട് പ്ലാൻറുകൾക്കുപുറമെ ജനത ചാരിറ്റബിൾ സൊസൈറ്റിയും ചെറുതാഴം സൊസൈറ്റിയും മുപ്പത് മുതൽ നാൽപതിനായിരം ലിറ്റർ വരെ ദിവസേന സംഭരിക്കുന്നുണ്ട്. സഹകരണ മേഖലയിലെ ചെറുതാഴം മിൽക്ക് സൊസൈറ്റി വഴി മുപ്പതിനായിരം ലിറ്ററാണ് പ്രതിദിനം സംഭരിക്കുന്നത്. സംഘം വഴി 32 മുതൽ 40 രൂപ വരെ ലിറ്ററിന് കർഷകർക്ക് ലഭിക്കുന്നുണ്ട്. നേരത്തെ, പാലുൽപാദനത്തിൽ പിന്നിലായിരുന്ന കണ്ണൂർ ത്രിതല പഞ്ചായത്തുകളുടെയും വകുപ്പിെൻറയും സമയോചിതമായ ഇടപെടലിലൂടെയാണ് നില മെച്ചപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി ഡയറക്ടർ രാജശ്രീ കെ. മേനോൻ 'മാധ്യമ'ത്തോട് പറഞ്ഞു.
ചൊക്ലി, കടന്നപ്പള്ളി പാണപ്പുഴ, ഉളിക്കൽ, പിണറായി, തില്ലങ്കേരി പഞ്ചായത്തുകൾ ക്ഷീരഗ്രാമമായി മാറി. പശുക്കള്‍ക്ക് വളരാന്‍ അനുഗുണമായ പുല്‍മേടുകളും തീറ്റപ്പുല്ലിെൻറ സാധ്യതയുമുള്ള ഇടങ്ങള്‍ പരിശോധിച്ചാണ് ക്ഷീരഗ്രാമങ്ങളെ കണ്ടെത്തുന്നത്.
പശുക്കളെ വാങ്ങുന്നതിനുപുറമെ മില്‍ക്കിങ് മെഷീന്, ശാസ്ത്രീയ തൊഴുത്ത് നിർമാണം, ബയോഗ്യാസ് പ്ലാൻറ് സ്ഥാപിക്കല്‍ തുടങ്ങിയവക്കും സബ്സിഡി നല്‍കുന്നുണ്ട്. ഉൽപാദനം വർധിക്കുേമ്പാഴും പാൽ, ഉപഭോക്താക്കളിൽ എത്തിക്കാൻ വിൽപനക്കാരെ തേടുകയാണ് പല ക്ഷീരസംഘങ്ങളും. പുതിയ തലമുറ ഈ മേഖലയിലേക്ക് കടന്നുവരാത്തതാണ് കാരണം. തുടക്കത്തിൽ ലിറ്ററിന് ഏഴുരൂപ കമീഷനാണ് വിൽപനക്കാരന് ലഭിക്കുക. രണ്ടുവർഷത്തിനുശേഷം സ്ഥിരനിയമനവും ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.