കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകവും വിലാപയാത്രയും സംഘര്‍ഷത്തിന് വഴിതുറന്നപ്പോള്‍ കൗമാരോത്സവത്തിന്‍െറ നാലാം നാള്‍ കലയൊഴിഞ്ഞു. പ്രധാനവേദികളില്‍ മാര്‍ഗംകളിയും പൂരക്കളിയും അരങ്ങേറുമ്പോള്‍ പുറത്ത് ബി.ജെ.പിയുടെ പ്രതിഷേധപൂരമായിരുന്നു. കലോത്സവപ്പറമ്പിന്‍െറ വിളിപ്പാടകലെ കണ്ണീര്‍വാതകവും ഗ്രനേഡും പുകയുയര്‍ത്തി. ഉച്ചതിരിഞ്ഞ് വിലാപയാത്രയുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിന്‍െറ പിരിമുറുക്കവും.
മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്തെ അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കൊല്ലപ്പെട്ടതില്‍ ബി.ജെ.പി ആഹ്വാനംചെയ്ത ഹര്‍ത്താലിലാണ് കലോത്സവത്തിന് കരിനിഴല്‍ വീഴ്ത്തിയത്. വ്യാഴാഴ്ച മത്സരിക്കാന്‍ വിവിധ ജില്ലകളില്‍നിന്നത്തെിയവര്‍ ഹോട്ടലുകളും വാഹനങ്ങളുമില്ലാതെ വലഞ്ഞു. ഓടിയ ഒറ്റപ്പെട്ട വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. കലോത്സവത്തിന് വളന്‍റിയര്‍ സേവനംചെയ്യേണ്ട അധ്യാപകരും വിദ്യാര്‍ഥികളും തെരുവില്‍ അലഞ്ഞു.
രാവിലെ ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിഷേധപ്രകടനം കലോത്സവ പന്തലിന് മുന്നിലൂടെ കടന്നുപോകാനുളള നീക്കം പൊലീസ് തടഞ്ഞപ്പോഴാണ് സംഘര്‍ഷമുണ്ടായത്.റോഡരികില്‍ സ്ഥാപിച്ച ഇടതുസംഘടനകളുടെ ബോര്‍ഡുകളും മറ്റും പ്രകടനക്കാര്‍ തകര്‍ത്തപ്പോള്‍ പൊലീസ് കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. സന്തോഷിന്‍െറ മൃതദേഹം പരിയാരത്ത് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം വിലാപയാത്രയായി 2.15ഓടെ കണ്ണൂര്‍ നഗരത്തിലത്തെിയപ്പോള്‍ കലോത്സവപ്പന്തലിന് മുന്നിലൂടെ സഞ്ചരിക്കണമെന്ന് നേതാക്കള്‍ ശഠിച്ചു. കലക്ടറേറ്റിന് മുന്നിലൂടെയാണ് പഴയബസ്സ്റ്റാന്‍ഡില്‍ പൊതുദര്‍ശനത്തിന് വെക്കാന്‍ കൊണ്ടുപോകാന്‍ അനുവാദം നല്‍കിയിരുന്നത്.
പക്ഷേ, മടക്കയാത്ര കലോത്സവപ്പന്തലിന് മുന്നിലൂടെയാവണമെന്നായി നേതാക്കള്‍. ജില്ല പൊലീസ് സൂപ്രണ്ട് കെ.പി. ഫിലിപ്പിന്‍െറ നേതൃത്വത്തില്‍ വന്‍ പൊലീസ്വ്യൂഹം മൃതദേഹം സഞ്ചരിച്ച വാഹനം പഴയ ബസ്സ്റ്റാന്‍ഡിനടുത്ത് ഉപരോധിച്ചു. തൊട്ടടുത്ത ജവഹര്‍ ഓഡിറ്റോറിയത്തിലെ വേദിയിലേക്കുള്ള പ്രതിഭകളുടെ സഞ്ചാരം പൊലീസ് തീര്‍ത്ത ഈ ‘യുദ്ധക്കള’ത്തിലൂടെയായി. ഒടുവില്‍ ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി സ്ഥലത്തത്തെി നേതാക്കളുമായി ചര്‍ച്ചചെയ്ത്, മൃതദേഹം വഹിച്ച ആംബുലന്‍സും നേതാക്കളുടെ മൂന്ന് കാറുകളും മാത്രം കടത്തിവിടാമെന്ന് ധാരണയായി. കലോത്സവ നഗരിക്ക് മുന്നിലത്തെിയപ്പോള്‍ ആംബുലന്‍സ് വേഗത കുറച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.