തിരുവനന്തപുരം: കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെ 147 അധ്യാപകവിഭാഗം ജീവനക്കാെരയും വിവിധ കേഡറിലുള്ള 521 നഴ്സിങ് വിഭാഗം ജീവനക്കാെരയും ഉള്‍പ്പെടെ 668 പേരെ സർവിസിൽ സ്ഥിരപ്പെടുത്തി ഉത്തരവ്.
പ്രഫസര്‍-37, അസോസിയേറ്റ് പ്രഫസര്‍-34, അസിസ്റ്റന്റ് പ്രഫസര്‍-50, െലക്ചറര്‍-26 എന്നിങ്ങനെ തസ്തികകളിലാണ് അധ്യാപകരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഴ്സിങ് സൂപ്രണ്ട് ഗ്രേഡ് രണ്ട്- 2, ഹെഡ് നഴ്സ്-11, സ്റ്റാഫ് നഴ്സ് ഗ്രേഡ് ഒന്ന്-232 , സ്റ്റാഫ് നഴ്സ് ഗ്രേഡ് രണ്ട്-276 എന്നിങ്ങനെയാണ് നഴ്സിങ് വിഭാഗം ജീവനക്കാരെ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്.
പരിയാരം മെഡിക്കല്‍ കോളജ്, പരിയാരം ഡെന്റല്‍ കോളജ്, അക്കാദമി ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ്, പരിയാരം കോളജ് ഓഫ് നഴ്സിങ്, സഹകരണ ഹൃദയാലയ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കല്‍ സയന്‍സസ് എന്നിവ സര്‍ക്കാര്‍ ഏറ്റെടുക്കുകയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലാക്കുകയും ചെയ്തു.
ഇതിനനുസൃതമായി ജീവനക്കാരെ ഏറ്റെടുത്ത് മെഡിക്കല്‍ കോളജിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനായി 1551 തസ്തികകള്‍ സൃഷ്ടിച്ചിരുന്നു. ഇത്തരത്തില്‍ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ട അധ്യാപക, നഴ്സിങ് വിഭാഗം ജീവനക്കാരെയാണ് സര്‍വിസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.