??????????

ബംഗളൂരുവിൽ ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി മരിച്ചു

ബംഗളൂരു: ഹൃദയാഘാതംമൂലം മലയാളി മരിച്ചു. കണ്ണൂർ ചാല തന്നട സ്വദേശി ഷൗക്കത്തലിയാണ് (51) തിങ്കളാഴ്ച പുലർച്ച ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. 

മാരുതി നഗറിലെ റഹ്​മത്ത് മിനി മാർട്ടിലെ തൊഴിലാളിയായ ഇദ്ദേഹത്തിന് പുലർച്ച മൂന്നരയോടെയാണ്​ നെഞ്ച് വേദന അനുഭവപ്പെട്ടത്​. ഉടൻ നിംഹാൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

നിടുംമ്പുറം ഹസ്സൻ പണികാച്ചേരി-ആയിശ എന്നിവരുടെ മകനാണ്. ഭാര്യ: ശമീന. മക്കൾ: സഫ്ന, ഫർഹ,ഫാത്തിമ. മരുമക്കൾ: സാജിർ, ആദിൽ.

Tags:    
News Summary - kannur native died in banglore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.