കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം: ബി.ജെ.പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

തലശ്ശേരി: പിണറായിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചു. ലോറി ഡ്രൈവറായ പിണറായി ഓലയമ്പലത്തെ കൊല്ലനാണ്ടി വീട്ടില്‍ രമിത്താണ് (26) മരിച്ചത്. ബുധനാഴ്ച രാവിലെ 10.15ന് ഓലയമ്പലത്തെ പെട്രോള്‍പമ്പിന് സമീപത്താണ് സംഭവം. തൊട്ടടുത്തുതന്നെയാണ് രമിത്തിന്‍െറ വീടും. വെട്ടേറ്റ് തലക്കും കഴുത്തിനും കൈക്കും ആഴത്തില്‍ മുറിവേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന രമിത്തിനെ പിണറായിയിലെ എക്സൈസ് ജീവനക്കാരാണ് ആശുപത്രിയിലത്തെിച്ചത്. ആദ്യം തലശ്ശേരി സഹകരണ ആശുപത്രിയിലും പിന്നീട് ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ചാവശ്ശേരിയില്‍ 2002ല്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകനും ബസ് ഡ്രൈവറുമായ കൃഷ്ണകൃപയില്‍ ചോടോന്‍ ഉത്തമന്‍െറയും നാരായണിയുടെയും മകനാണ് രമിത്ത്. രമിഷ ഏക സഹോദരിയാണ്. വിവരമറിഞ്ഞ് ഐ.ജി ദിനേന്ദ്ര കശ്യപ്, കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫിന്‍െറ ചുമതലയുള്ള വടനാട് ജില്ലാ പൊലീസ് ചീഫ് കെ. കാര്‍ത്തിക്, ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം, സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി.

ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍ എം.എല്‍.എ, ജില്ലാ പ്രസിഡന്‍റ് പി. സത്യപ്രകാശന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ആശുപത്രിയിലത്തെി. രണ്ടു ദിവസത്തിനുള്ളില്‍ ജില്ലയിലെ രണ്ടാമത്തെ കൊലപാതകമാണ് രമിത്തിന്‍േറത്. തിങ്കളാഴ്ച രാവിലെ സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി കെ. മോഹനന്‍ കൊല്ലപ്പെട്ടിരുന്നു. രമിത്തിന്‍െറ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടത്തിനുശേഷം വ്യാഴാഴ്ച രാവിലെ 9.30ന് വിലാപയാത്രയായി മാഹിയില്‍ എത്തിക്കും. തുടര്‍ന്ന് തലശ്ശേരിയിലും പിണറായിയിലെ രമിത്തിന്‍െറ വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും. 12 മണിയോടെ ചാവശ്ശേരിയില്‍ എത്തും. പിന്നീട് ആവട്ടിയില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്കരിക്കും.

Full View
Tags:    
News Summary - kannur political attack bjp leader murdered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.