ധർമ്മടം കൊലപാതകം: ആറുപേര്‍ കസ്റ്റഡിയില്‍

തലശ്ശേരി: അണ്ടലൂരിലെ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് ധര്‍മടം പൊലീസ് കേസെടുത്തു. ആറുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യംചെയ്തുവരുന്നുണ്ട്.

ബി.ജെ.പി പ്രവര്‍ത്തകന്‍ രജീഷിന്‍െറ പരാതിയിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എത്ര പേര്‍ക്കെതിരെയാണെന്നോ ആര്‍ക്കെല്ലാമെതിരെയാണെന്നോ പൊലീസ് വ്യക്തമാക്കിയില്ല. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. അണ്ടലൂരിലും സമീപ പ്രദേശങ്ങളിലും സ്ഥിതി സംഘര്‍ഷഭരിതമാണ്.
ഇത് കണക്കിലെടുത്ത് രണ്ടു കമ്പനി സായുധ പൊലീസ് ഉള്‍പ്പെടെ വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ വിന്യസിച്ചിട്ടുള്ളത്.
ജില്ല പൊലീസ് ചീഫ് കെ.പി. ഫിലിപ്, തലശ്ശേരി ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാം എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ ഐ.ജി ദിനേന്ദ്ര കശ്യപ് തലശ്ശേരി ജനറല്‍ ആശുപത്രിയും സംഭവസ്ഥലവും സന്ദര്‍ശിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി.

Tags:    
News Summary - kannur political murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-09-18 02:18 GMT