തിരുവനന്തപുരം: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ സുരക്ഷ ശക്തമാക്കിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. ഹര്‍ത്താലില്‍ ആക്രമ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ട് കൊലപാതകങ്ങളിലെയും പ്രതികളെ ഉടൻ പിടികൂടും. പ്രതികള്‍ക്കെതിരേ രാഷ്ട്രീയ വ്യത്യാസമില്ലാതെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കുന്നത് നിർഭാഗ്യകരമാണ്. ഹർത്താൽ പശ്ചാത്തലത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ജില്ലയില്‍ കൂടുതല്‍ സേനയെ വിന്യസിക്കും. രാഷ്ട്രീയ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും വ്യാപിക്കാതിരിക്കാന്‍ പൊലീസുകാർക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായും ഡി.ജി.പി പറഞ്ഞു.
കേരളാ അതിര്‍ത്തിയിലും മാഹിയിലുമാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍, പുതുച്ചേരി പൊലീസ് മേധാവി അന്വേഷണത്തിന് കേരളാ പോലീസിെൻറ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.