കണ്ണൂർ: രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാതാക്കാൻ കണ്ണൂരിൽ ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ നടന്ന ഉഭയകക്ഷി സമാധാനയോഗത്തിൽ ധാരണ. സമാധാനത്തിനായി ജില്ല ഭരണകൂടവും പൊലീസും സ്വീകരിക്കുന്ന എല്ലാനടപടിക്കും പൂർണ പിന്തുണ നൽകി മുന്നോട്ടുപോകാൻ മുന്നോട്ടുപോകുമെന്ന് സി.പി.എം-ബി.ജെ.പി നേതാക്കൾ പറഞ്ഞു.
സമീപകാലത്ത് കണ്ണൂരിൽ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ല കലക്ടർ മിർ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ബുധനാഴ്ച വൈകീട്ട് ചർച്ച നടന്നത്. ഒന്നരമണിക്കൂറോളം ചർച്ച നീണ്ടു.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന സമാധാനയോഗത്തിലെ തീരുമാനങ്ങളനുസരിച്ച് സമാധാനശ്രമങ്ങളിൽ സഹകരിച്ചിട്ടുണ്ടെങ്കിലും ചില പ്രദേശങ്ങളിൽ തീരുമാനം പൂർണമായി പാലിക്കാൻ സാധിച്ചിട്ടില്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും ചർച്ചയിൽ സമ്മതിച്ചു. സമാധാനശ്രമങ്ങളുടെ ഭാഗമായി മൂന്നു പ്രധാന തീരുമാനവും ഉഭയകക്ഷി ചർച്ചയിൽ കൈക്കൊണ്ടു. നിലവിൽ സംഘർഷം നടക്കുന്ന സ്ഥലങ്ങളിൽ പ്രദേശത്തെ എസ്.െഎയുടെ സാന്നിധ്യത്തിൽ സർവകക്ഷിസംഘത്തിെൻറ സമാധാനയോഗം ചേരുമെന്നതാണ് തീരുമാനങ്ങളിൽ ഒന്ന്. സംഘർഷം പടർത്തുന്നരീതിയിൽ സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ നിയന്ത്രിക്കും. ഇത്തരത്തിലുള്ള മെസേജ്, പോസ്റ്റ് എന്നിവ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് യോഗത്തിൽ പെങ്കടുത്ത ജില്ലാ പൊലീസ് മേധാവി ജി. ശിവവിക്രം വ്യക്തമാക്കി.
മട്ടന്നൂർ അക്രമത്തിൽ പരിക്കേറ്റവർ ആശുപത്രി വിടുേമ്പാൾ ഇരുകക്ഷിയുടെയും നേതാക്കൾ ഉൾപ്പെടുന്ന സംഘം വീടുകളിെലത്തി അവരെ സന്ദർശിക്കാനും യോഗത്തിൽ ധാരണയായി.
ബി.ജെ.പിയെ പ്രതിനിധാനംചെയ്ത് സംസ്ഥാന സെൽ കോഒാഡിനേറ്റർ കെ. രഞ്ജിത്, ജില്ല പ്രസിഡൻറ് പി. സത്യപ്രകാശ്, ആർ.എസ്.എസ് നേതാക്കളായ വത്സൻ തില്ലേങ്കരി, കെ. പ്രമോദ്, വി. ശശിധരൻ എന്നിവർ എത്തിയപ്പോൾ സി.പി.എമ്മിനെ പ്രതിനിധാനംചെയ്ത് ജില്ല പ്രസിഡൻറ് പി. ജയരാജൻ മാത്രമാണ് പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.