തിരുവനന്തപുരം: വിവാദങ്ങൾക്കും നിയമനടപടികൾക്കും ഒടുവിൽ കണ്ണൂർ സർവകലാശാലയിൽ വിവിധ വിഷയങ്ങളുടെ 72 ബോർഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നാമനിർദേശം ചെയ്ത് ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിട്ടു.
വൈസ് ചാൻസലർ ബിജോയ് നന്ദൻ പറയുന്നതനുസരിച്ച് 1998-ലെ കണ്ണൂർ സർവ്വകലാശാല ഒന്നാം ചട്ടത്തിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾക്കനുസൃതമായി ബോർഡുകൾ പുനഃസംഘടിപ്പിക്കുന്നതിനുള്ള അംഗീകാരം സൂചിപ്പിച്ചുകൊണ്ട് ചാൻസലറുടെ ഉത്തരവ് തിങ്കളാഴ്ച്ച സർവ്വകലാശാലയ്ക്ക് ലഭിച്ചു. കഴിഞ്ഞ 2 വർഷമായി കണ്ണൂർ സർവകലാശാലയിൽ പഠന ബോർഡുകൾ നിലവിലില്ലായിരുന്നു.
ചട്ടപ്രകാരം ഗവർണർ നാമനിർദേശം ചെയ്യേണ്ട ബോർഡ് അംഗങ്ങളെ അന്നത്തെ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ നേരിട്ട് നാമനിർദേശം ചെയ്തതാണ് വിവാദമായത്. ഇതു ചോദ്യംചെയ്തു സ്വകാര്യ കോളജ് അധ്യാപകരുടെ പ്രതിപക്ഷ സംഘടന ഹൈക്കോടതിയെ സമീപിക്കുകയും വിസിയുടെ തീരുമാനം കോടതി റദ്ദാക്കുകയുമായിരുന്നു. കോടതി ഉത്തരവനുസരിച്ച് വിസി ഗവർണർക്ക് ബോർഡ് അംഗങ്ങളായി നിയമിക്കേണ്ടവരുടെ പട്ടിക പിന്നീട് സമർപ്പിച്ചിരുന്നു. എന്നാൽ അദ്ദേഹം ഈ പട്ടിക തള്ളി. അതിനു ശേഷം മുൻ വി.സി കോടതി ഉത്തരവിനെ തുടർന്ന് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.