കാസര്‍കോട്: ദേശീയപാതയില്‍ ലോറി കാറിലിടിച്ച് എസ്.എഫ്.ഐ നേതാവ് മരിച്ചു. കാസര്‍കോട് ജില്ല സെക്രട്ടേറിയറ്റ് അംഗവും നുള്ളിപ്പാടിയിലെ എന്‍.എ. അബ്ദുല്ല-സൈനബി ദമ്പതികളുടെ മകനുമായ അഹമ്മദ് അഫ്സലാണ് (24) മരിച്ചത്. നായന്മാര്‍മൂല പാണലത്ത് ശനിയാഴ്ച പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം.
കൂടെയുണ്ടായിരുന്ന ജില്ല വൈസ് പ്രസിഡന്‍റ് പനയാലിലെ കെ. വിനോദ് (23), ജില്ല സെക്രട്ടേറിയറ്റ് അംഗം പുത്തിഗെ മലങ്കരയിലെ നാസര്‍ (23) എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനീയറിങ് കോളജില്‍ നടക്കുന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന്‍െറ സംഘാടകരായ ഇവര്‍ സുഹൃത്തുക്കളെ റെയില്‍വേ സ്റ്റേഷനിലത്തെിച്ച് തിരിച്ചുവരുമ്പോഴാണ് അപകടം. പാണലത്ത്് മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള ലോറി നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറോടിച്ച അഫ്സല്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. ശബ്ദംകേട്ട് ഓടിയത്തെിയ നാട്ടുകാരാണ് കാറില്‍ കുടുങ്ങിക്കിടന്ന യുവാക്കളെ പുറത്തെടുത്ത് ആശുപത്രിയിലത്തെിച്ചത്. കാസര്‍കോട് സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മംഗളൂരുവിലേക്കും കൊണ്ടുപോയി.
അഫ്സലിന്‍െറ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലത്തെിച്ച് പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നുള്ളിപ്പാടി മുഹ്യിദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ലോറിഡ്രൈവര്‍ ഉറങ്ങിയതാണ് നിയന്ത്രണംവിടാന്‍ കാരണമെന്ന് പറയുന്നു. ഡ്രൈവര്‍ പുണെ സ്വദേശി മങ്കേഷിനെ വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഹാഷിം (സീനിയര്‍ സബ് എഡിറ്റര്‍, ദേശാഭിമാനി), ഹാരിസ്, ഷംസീന എന്നിവര്‍ സഹോദരങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.