കണ്ണൂർ സർവകലാശാല സിലബസിലെ കാവിവൽക്കരണം: വി.സിയോട്​ സർക്കാർ വിശദീകരണം തേടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പി.ജി സിലബസിലെ കാവിവൽക്കരണത്തിൽ സർക്കാർ ഇടപെടൽ. സിലബസിനെ കുറച്ച്​ വൈസ്​ ചാൻസിലറോട്​ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ വിശദീകരണം തേടി​. വിവാദത്തിൽ പ്രതി​പക്ഷ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധം ശക്​തമാക്കുന്നതിനിടെയാണ്​ സർക്കാർ വിഷയത്തിൽ ഇടപ്പെട്ടിരിക്കുന്നത്​. വിഷയത്തിൽ കെ.എസ്​.യു, യൂത്ത്​ കോൺഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്​.എഫ്​​ പ്രവർത്തകർ യൂനിവേഴ്​സിറ്റിക്ക്​​ മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

കണ്ണൂർ സർവകലാശാലയിലെ പുസ്​തകവിവാദത്തിൽ പ്രതികരണവുമായി വൈസ്​ ചാൻസലർ ഗോപിനാഥ്​ രവീന്ദ്രൻ രംഗത്തെത്തിയിരുന്നു. പ്രതിഷേധം ഭയന്ന്​ തീരുമാനത്തിൽ നിന്ന്​ പിന്നോട്ടില്ലെന്നും സർവകലാശാലയുടെ പി.ജി സിലബസ്​ പിൻവലിക്കില്ലെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു.

ഗോൾവാർക്കറും സവർക്കറുമാണ്​ ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ അടിസ്ഥാനം. ഇന്ത്യയിലെ രാഷ്​ട്രീയപാർട്ടികളെ കുറിച്ച്​ പഠിക്കു​േമ്പാൾ ബി.ജെ.പിയുടെ വളർച്ച എന്തെന്ന്​ വിദ്യാർഥികൾ മനസിലാക്കണം. അതിനായാണ്​ സിലബസിൽ പുസ്​തകങ്ങൾ ഉൾപ്പെടുത്തിയതെന്നും വൈസ്​ ചാൻസലർ പറഞ്ഞു. ഇവർക്കൊപ്പം മഹാത്​മഗാന്ധി, ജവഹർലാൽ നെഹ്​റു, അരബി​ന്ദോ എന്നിവരുടെ പുസ്​തകങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുസ്​തകം പഠിപ്പിക്കാൻ അനുവദിക്കില്ലെന്നത്​ താലിബാൻ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.എസ് ഗോൾവാൾക്കറുടെ 'നാം അഥവാ നമ്മുടെ ദേശീയത്വം നിര്‍വ്വചിക്കപ്പെടുന്നു' (വീ ഔർ നാഷൻഹുഡ് ഡിഫൈൻസ്), വിചാരധര (ബഞ്ച് ഓഫ് തോട്ട്സ്), വി.ഡി. സവർക്കറുടെ 'ആരാണ് ഹിന്ദു' എന്നീ പുസ്​തകങ്ങളാണ്​ സിലബസിൽ ഉൾപ്പെടുത്തിയിര​ുന്നത്​​. അക്കാദമിക പുസ്​തകങ്ങളായി പരിഗണിക്കാത്ത വർഗീയ പരാമർശങ്ങളുള്ള കൃതികളാണ് ഇവയെന്ന ആക്ഷേപം ശക്​തമായിരിക്കെയാണ്​ പി.ജി സിലബസ്സിൽ ഉൾപ്പെടുത്തിയിരുന്നത്​​.

എം.എ ഗവേണൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് പി.ജി മൂന്നാം സെമസ്റ്ററിലാണ് വിവാദ പഠഭാഗങ്ങൾ ഉള്ളത്. ബോർഡ് ഓഫ് സ്റ്റഡീസ് രൂപവത്കരിക്കാതെ സിലബസ് തയ്യാറാക്കി എന്ന​ ആക്ഷേപവും സിലബസിനെതിരെ ഉയർന്നിരുന്നു. ഗവേണൻസ് മുഖ്യഘടകമായ കോഴ്സിൽ സിലബസ് നിർമിച്ച അധ്യാപകരുടെ താൽപര്യം മാത്രം പരിഗണിച്ചാണ് പേപ്പറുകൾ തീരുമാനിച്ചത്. സിലബസ് രൂപവത്കരണത്തിൽ വേണ്ട ചർച്ചകൾ ഒന്നും നടന്നിട്ടില്ല. മറ്റ് അധ്യാപകർ നിർദ്ദേശിച്ച പേപ്പറുകളെല്ലാം തള്ളി കളഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ്‌ കമ്മിറ്റി പാഠ്യ പദ്ധതി തീരുമാനിച്ചത്.

Tags:    
News Summary - Kannur University Syllabus Scam: Government seeks explanation from VC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.